PRAVASI

ഡാളസ് സി.എസ്.ഐ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ

Blog Image

ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ 2026-ലെ വാർഷിക സഭാ കൺവെൻഷൻ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവെൻഷൻ സന്ദേശങ്ങൾ നൽകും.

“Divine Guidance” (ദൈവിക മാർഗനിർദേശം) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.

ഓഗസ്റ്റ് 21, 22 തീയതികളിൽ വൈകിട്ട് 7 മണിക്ക് യോഗങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9:30-ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.

വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർത്ഥനയും ആരാധനയും കൺവെൻഷന്റെ ഭാഗമായി നടക്കും.

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്,
2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.