ക്നാനായ റീജിയന്റെ നേതൃത്വത്തിൽ ഡാളസ് ക്രിസ്തുരാജ ഇടവക മെൻസ് മിനിസ്ട്രി ഏറ്റെടുത്ത് നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കാനഡ ഹോളി ഫാമിലി എയ്ജാക്സ് ക്നാനായ കാത്തലിക് മിഷൻ ദൃഹം സോഷ്യൽ ക്ലബ്ല് ജേതാക്കളായി. ലോൺ സ്റ്റാർ ക്രിക്കറ്റ് ഗ്രവുണ്ടിൽ രണ്ട് ദിവസങ്ങൾ ആയി നടത്തപ്പെട്ട മത്സരത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മിഷണിൽ നിന്നും വിവിധ ടീം അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.രണ്ടാം സ്ഥാനം ചിക്കാഗോ യുണൈറ്റഡും മൂന്നാം സ്ഥാനം ന്യൂയോർക്ക് യുണൈറ്റഡും നാലാം സ്ഥാനം ഡിട്രോയിറ്റ് സെൻ്റ് മേരീസ് ടീമും സ്വന്തമാക്കി.
ഡാളസ് മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തിൽന്റെ നേതൃത്വത്തിലും ക്രിക്കറ്റ് മാച്ച് കോർഡിനറ്റേഴ്സ് ജിനു കുടിലിൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലും ട്രസ്റ്റി കോർഡിനേറ്റർ ടെറി വാളാച്ചേരിൽ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചത്.വലിയ ഒരു കൂട്ടായ്മയുടെ ഉത്സവ വേദിയായി ഈ മത്സരം മാറി എന്നും ഇതിന് നേതൃത്വം നൽകിയ ഡാളസ് ഇടവകയെയും ക്നാനായ റീജിയൻ കോർഡിനേറ്റർ ഫാ.ജോസ് തറയ്ക്കൽ അഭിനന്ദിച്ചു.ഫാ. ബിൻസ് ചേത്തലിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.അടുത്ത വർഷം ഹൂസ്റ്റൺ സെൻ്റ് മേരിസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടും.















