ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ദൈവവിളി പ്രാർത്ഥനാനിയോഗത്തോടെ ട്രാവലിംങ്ങ് ചാലീസ് പദ്ധതിക്ക് തുടക്കമായി. വി.കുർബാനയ്ക്കായി ഉപയോഗിക്കുന്ന കാസയും പീലാസയും ഒരു കിറ്റാക്കി ഓരോ ആഴ്ചയും പ്രാർത്ഥനയോടെ ഭവനങ്ങളിലേക്ക് കൊടുത്തു വിടുന്നു. തങ്ങളുടെ വീടിന്റെ പ്രാർത്ഥനാ മുറിയിൽ പ്രത്യേകമായി പ്രതിഷ്ടിച്ച് ആ ഒരാഴ്ചക്കാലം ദൈവവിളിക്കായ് പ്രാർത്ഥിക്കുന്നു. ഫാ. കെവിൻ മുണ്ടയ്ക്കൽ ജേക്കബ് , മേരിക്കുട്ടി കൂപ്ളിക്കാട്ട് കുടുംബത്തിന് നൽകി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
.jpg)

