ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ ക്രിസ്തുരാജന്റെ പ്രധാന തിരുന്നാളിന് ഞായറാഴ്ച കൊടിയേറും.ഞായറാഴ്ച തിരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ബിൻസ് ചേത്തലിൽ കൊടി ഉയർത്തും തുടർന്ന് തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 6.30 ന് ആരാധനയും ജപമാലയും തുടർന്ന് വി.കുർബ്ബാനയും ഓരോ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടും. വ്യാഴം 7 pm മലങ്കര റീത്തിൽ ഫാ. അബ്രാഹം വാവോളിമാമ്പുറത്ത് വി. ബലിയർപ്പിക്കും. വെള്ളിയാഴ്ച ഫാ.ലൂക്ക് കളരിക്കൽ വി. ബലിയർപ്പിച്ച് പ്രാർത്ഥിക്കും തുടർന്ന് മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും ഇടവകയുടെ കലാകാരൻമാരുടെ കലാസന്ധ്യയും നടത്തപ്പെടും. ശനിയാഴ്ച 6 മണിക്ക് ഫാ. ജോസഫ് നെടുംവാംകുഴിയിൽ ഇഗ്ലീഷിൽ വി.ബലിയർപ്പിക്കും ഫാ. അൽഫോൻസ് നെസാര വചന സന്ദേശം നൽകും. തുടർന്ന് വിവിധ മിനിസ്കൂടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തപ്പെടും. തുടർന്ന് വിവിധ കലാകാരൻമാർ അണിനിരക്കുന്ന "പീറ്റ്റോസ് ദി റോക്ക്" എന്ന സിനിമാറ്റിക് നാടകം. പ്രധാന തിരുന്നാൾ ദിവസമായ ഞായർ വൈകീട്ട് 4.30 ന് ആഘോഷമായ തിരുനാൾ റാസ. റാസ കുർബാനയ്ക്ക് ഫാ. ജിമ്മി ഇടക്കുളത്തൂർ, ഫാ.സിബി സെബാസ്ത്യൻ, ഫാ. സോജൻ പുതിയാപറമ്പിൽ , ഫാ.ബോബൻ വട്ടംപുറം, ഫാ. ജോർജ് വാണിയപുരയ്ക്കൽ, ഫാ. ജോഷി വലിയവീട്ടിൽ, ഫാ. വിൽസൻ വട്ടപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫാ. അബ്രാഹം കളരിക്കൽ തീരുന്നാൾ സന്ദേശം നൽകും . ഫാ.ജോസ് ചിറപ്പുറത്ത് പരി. കർബാനയുടെ ആശീർവ്വാദം നൽകും .തുടർന്ന് ഏവർക്കും സ്നേഹവിരുന്നും നൽകപ്പെടും. തിരുന്നാൾ സമാപന ദിവസമായ നവംബർ 24 തിങ്കൾ എല്ലാം പരേതാത്മാക്കൾക്കു വേണ്ടി വി. ബലിയർപ്പിച്ച് കൊടിയിറക്കും. കൈക്കാരൻമാരായ ബിനോ പുല്ലുകാട്ട്, ഷാജു പുളിമൂട്ടിൽ, സിബി പടിഞ്ഞാറേ വാരികാട്ട് ,തിരുന്നാൾ കോർഡിനേറ്റർമാരായ റ്റെറി വാളാച്ചേരിൽ, മിനി പടപുരയ്ക്കൽ എന്നിവരും ഈ വർഷം തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്ന കുരുവിള ചെമ്മാച്ചേൽ, റോയി പുത്തേട്ട് കുടുംബാംഗങ്ങളും തിരുനാൾ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.


