മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സി വി പത്മരാജൻ (94) അന്തരിച്ചു. കെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സമ്മാനിച്ചത് സി വി പത്മരാജന്റെ കാലത്താണ്. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി.
മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ കരുണാകരന്‍ ചികില്‍സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോട് ആദ്യം അടുത്തിരുന്നുവെങ്കിലും പിന്നീട് ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാകാത്ത വിധം സിവി പത്മരാജന്‍ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായി മാറി.


