PRAVASI

ജൂലൈ-4 സ്വാതന്ത്ര്യദിന പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളുടെ സാംസ്കാരിക തനിമ

Blog Image

ഗ്ലെന്‍വ്യൂ (ചിക്കാഗോ): ഗ്ലെന്‍വ്യൂ മലയാളീസ് ഓഫ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ജൂലൈ-4 സ്വാതന്ത്ര്യദിന പരേഡില്‍ സാംസ്കാരിക തനിമ പ്രദര്‍ശിപ്പിക്കുന്നു. ഗ്ലെന്‍വ്യൂ മലയാളി സമൂഹത്തിന് തങ്ങളുടെ സാംസ്കാരിക പൈതൃകം പൊതുസമൂഹത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഗ്ലെന്‍വ്യൂ സ്വാതന്ത്ര്യ ദിനാഘോഷം.
ഗ്ലെന്‍വ്യൂവിലെ ഏറെ പാരമ്പര്യം അവകാശപ്പെടുന്ന സ്വാതന്ത്ര്യദിന പരേഡ് ജൂലൈ 4-ാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. അതോടെ ദേശഭക്തി ആഘോഷത്തിന്‍റെ ഏകദിന പ്രോഗ്രാമിന് തുടക്കം കുറിക്കപ്പെടും. ഗ്ലെന്‍വ്യൂ മലയാളികള്‍ പരേഡ് റൂട്ടിലൂടെ നീങ്ങുമ്പോള്‍ വര്‍ണ്ണപ്പകിട്ടിന്‍റെയും പരമ്പരാഗത വസ്ത്രങ്ങളുടെയും ആവേശകരമായ പ്രദര്‍ശനം കാണികള്‍ക്ക് പ്രതീക്ഷിക്കാം. കൊച്ചുവീട്ടില്‍ ബീറ്റ്സിന്‍റെ ചെണ്ടമേളം സാംസ്കാരിക ഘോഷയാത്രയെ അനശ്വരമാക്കും. പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. അനില്‍ ചിറ്റലക്കാട്ട് (കെ.ഡബ്ല്യു. റിയല്‍ എസ്റ്റേറ്റ് ഏജന്‍റ്) ആണ് ഗ്രാന്‍ഡ് സ്പോണ്‍സര്‍. പരേഡിന് ശേഷം ജോര്‍ജ് ആന്‍ഡ് ജിജി നെല്ലാമറ്റത്തിലിന്‍റെ ഭവനത്തില്‍ പാര്‍ട്ടി ഉണ്ടായിരിക്കും. കൈരളി ഫുഡിന്‍റെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണവിഭവങ്ങളുടെ തട്ടുകടയും പ്രവര്‍ത്തിക്കും. ഗ്ലെന്‍വ്യൂ മലയാളികളുടെ ഈ കൂട്ടായ്മയില്‍ പങ്കുചേരാന്‍ ഏവരെയും സന്തോഷപൂര്‍വ്വം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ക്ക്:
സ്കറിയാക്കുട്ടി തോമസ് (847) 910-6487
ഷാനി ഏബ്രഹാം (847) 673-5299
ജോണി വടക്കുംചേരി (847) 293-5600
ജിനോ മഠത്തില്‍ (224) 432-4590

SCARIAKUTTY THOMAS

SHANI ABRAHAM

JOHNY VADUKUMCHERRY 

JINO  MADATHIL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.