PRAVASI

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ; ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി

Blog Image

കൊച്ചി: ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്. 1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ.ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയിൽ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയിൽ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തിലെ മറ്റ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാൽപ്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്തര്‍ കൊണ്ടുവരുന്ന പൂജ സാധനങ്ങള്‍, നാണയ തുട്ടുകള്‍, നോട്ടുകള്‍ തുടങ്ങി പല രീതിയിലാണ് ജീനക്കാര്‍ പണം സംബന്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.