PRAVASI

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ; അടൂർ പ്രകാശ്

Blog Image

മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ പരസ്യ വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ നടത്തിയത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നാല് മാസത്തിനിടെ യു.ഡി.എഫ് യോഗം കൂടിയത് ഒരേയൊരു തവണ മാത്രമാണെന്നും, മുന്നണിയിൽ നടക്കേണ്ട ചില കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും, വിഷയം നേരിട്ട് എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്കും സ്ഥാനമാനങ്ങൾ നൽകുന്നതിന് താൻ എതിരല്ലെന്നും എം.കെ. മുനീറായാലും ജി. ദേവരാജനായാലും മികച്ച നേതാക്കളാണെന്നും അടൂർ പ്രകാശ് പറഞ്ഞു. യു.ഡി.എഫിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ പറഞ്ഞത് തികഞ്ഞ യാഥാർത്ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ തർക്കങ്ങളൊന്നുമില്ലെന്നും, എന്നാൽ താൻ ഉന്നയിച്ച വിമർശനങ്ങളുടെ കാര്യത്തിൽ താൻ ഒറ്റയ്ക്കാണ് നിൽക്കുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനങ്ങൾ എന്താണെന്ന് എല്ലാവരും കാണുന്നുണ്ടെന്നും, അത്തരം കാര്യങ്ങൾ പൊതുജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.