ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് മത്സരിക്കും. ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ മത്സരിപ്പിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വന്നാല്‍ നേട്ടം ഉണ്ടാകും എന്നാണ് സിപിഎം വിലയിരുത്തല്‍. നിലമ്പൂരുകാരനായ സ്വരാജ് മാസങ്ങളായി ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക ആയിരുന്നു. തൃപ്പൂണിത്തുറ എംഎൽഎ ആയിരുന്നു.

