PRAVASI

പനിയാണെങ്കില്‍ കോവിഡ് ടെസ്റ്റ് ചെയ്യണം; മാസ്‌കും ധരിക്കണം

Blog Image

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. പനി ബാധിച്ച് ചികിത്സ തേടുന്നവരെല്ലാം കോവിഡ് പരിശോധന നടത്തണം എന്നാണ് നിര്‍ദേശം. കോവിഡ് ലക്ഷണം ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധിക്കണം. ആന്റിജന്‍ ടെസ്റ്റാണ് നടത്തേണ്ടത്. അത് പോസിറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പനിയുള്ളവരും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരും മാസ്‌ക് ഉപയോഗിക്കണം എന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 1416 കോവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുളളത്. ആയിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ മാത്രമാണ്. രാജ്യത്ത് ആകെ 4026 രോഗികളാണ് ഉള്ളത്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ തന്നെ പാര്‍പ്പിക്കണം. ഓക്‌സിജന്‍ കിടക്കകള്‍ അടക്കം തയാറാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.