PRAVASI

പിണറായി വിജയൻ ഗൂഢാലോചന നടത്തി;റിയാസ് പണം വിദേശത്തേക്ക് കടത്തി' എഫ്ഐആർ വിവരങ്ങൾ പുറത്ത്

Blog Image

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും പകർപ്പ് പുറത്ത്. മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണംവെളുപ്പിക്കൽ കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒന്നാംപ്രതി. പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയും എക്‌സാലോജിക് ഉടമയുമായ ടി വീണ, രണ്ടുകേസുകളിലും പ്രതിയാണ്.
ഗൂഢാലോചനാകുറ്റമാണ് പിണറായി വിജയനെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുവെന്നും വിജിലൻസ് എഫ്‌ഐആറിലുണ്ട്. പി എ മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്നും അനധികൃതമായി റിയാസും വീണയും പണം സമ്പാദിച്ചുവെന്നും രണ്ടാമത്തെ കേസിലെ എഫ്‌ഐആറിലുണ്ട്. മന്ത്രിയെന്ന പദവി ഉപയോഗിച്ചാണ് ഹവാലയും സമ്പാദ്യവുമെന്നും ആരോപണമുണ്ട്.
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. സിഎംആർഎൽ-എക്‌സാലോജിക് കൈക്കൂലി ഇടപാടുകേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയാണ് വീണാ ടി. മറ്റ് അഞ്ചുപേർകൂടി പ്രതിപ്പട്ടികയിലുണ്ട്.വീണയും സിഎംആർഎൽ കമ്പനിയുമായി ഗൂഢാലോചന നടത്തി 3.28 കോടിരൂപ പിണറായി കൈപ്പറ്റിയെന്നാണ് എഫ്‌ഐആറിലെ ആരോപണം. ഇ ഡി നൽകിയ റിപ്പോർട്ടിലെ അതേ പരാമർശങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാംപ്രതി. അനധികൃത പണം സ്വരൂപിക്കലുമായി ബന്ധപ്പെട്ടാണ് ഈ എഫ്‌ഐആർ. അഴിമതി നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പുറമേ ഗൂഢാലോചനക്കുറ്റവുമുണ്ട്. രണ്ടാം പ്രതിയാണ് വീണ. കൂടാതെ ഷൈജൽ, നിഖിൽ, നന്ദുലാൽ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.