കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി താൻ പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിന് മൊഴി നൽകി.
കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.
കഴിഞ്ഞ രണ്ട് വർഷമായി കണ്ണൂർ സ്വദേശിയായ പ്രതി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം. പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്.

