PRAVASI

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങി ഡാളസ് ക്രിസ്തുരാജ ഇടവക

Blog Image

ഡാളസ്: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയര്‍ത്തെഴുന്നേല്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഒരുങ്ങി.. വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുന്ന ക്രമത്തില്‍ നടക്കുന്നതാണ്.

ഓശാന ഞായറാഴ്ചയായ മാര്‍ച്ച് 29-നു ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.30 ന് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി.കുർബാനയും നടത്തപ്പെടുന്നു.ഏപ്രില്‍ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 7 ന് കാല്‍ കഴുകല്‍ ശുശ്രൂഷയും ആഘോഷമായ വി. കുര്‍ബാനയും ഉണ്ടായിരിയ്ക്കും. ഏപ്രില്‍ 3, ദുഃഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് മലയാളത്തിലും  വൈകിട്ട് 7 മണിക്ക് ഇംഗ്ലീഷിലും ദുഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. കഞ്ഞിനേര്‍ച്ചയും ഉണ്ടായിരിക്കും.

ഏപ്രില്‍ 4, ശനിയാഴ്ച 9 ന് രാവിലെ ദുഃഖശനിയുടെ തിരുക്കര്‍മ്മങ്ങള്‍ നടക്കും. ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങള്‍, ശനിയാഴ്ച വൈകുന്നേരം  7 മണിക്ക് മലയാളത്തിലും ഇംഗ്ലീഷിലും നടക്കുന്നതാണ്. ഈസ്റ്റര്‍ ദിവസമായ, ഏപ്രില്‍ 5 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് വിശുദ്ധ കുര്‍ബാന. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം വി. വാര ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. സന്തോഷ് അധികാരത്തിൽ എന്നിവര്‍ മുഖ്യ കാര്‍മ്മി കത്വം വഹിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.