ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.വാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ച് ഓശാന ത്തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുകർമ്മൾക് വികാരി ഫാ. - ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും ഓശാന പ്രദക്ഷിണവും വി.കുർബാന അർപ്പണവും നടത്തപ്പെട്ടു. നൂറുകണക്കിന് വിശ്വാസികൾ തീരുകർമ്മങ്ങളിൽ പങ്കെടുത്തു. ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി കുരുത്തോല നൽകി പ്രദക്ഷിണത്തിന് നേതൃത്വം നൽകി.





.jpg)




