PRAVASI

ചിതലുകൾ

Blog Image

പഴയൊരാതറവാടിനകത്തളങ്ങളെല്ലാം
നിറംമങ്ങി മറഞ്ഞകന്നിട്ടും
ചിതലുതിന്നാത്തോരോർമ്മകൾ
മനസ്സിൽ മുട്ടിവിളിക്കുന്നിണ്ടിപ്പോഴും.,
ശബ്ദമുഖരിതമായൊരാതറവാടിന്ന ന്തരീക്ഷമിപ്പോൾ
നിശബ്ദത തൻ ചിതലരിച്ചുതുടങ്ങിയിരിക്കുന്നു!
മുറുക്കിച്ചുവന്ന ചുണ്ടും പല്ലും തീഷ്ണമായ കൽപ്പനകളും
അന്തർജനങ്ങളെ അന്തപ്പുരത്തിലൊളിപ്പിക്കുന്നൊരാജ്ഞയും
അടിയാളർ റാൻമൂളുന്നൊരു പടിപ്പുരയുമിന്നു ചിതലുകൾക്കന്നമൊരുക്കുന്നു!
പഴകിദ്രവിക്കുന്നതെന്തും തിന്നു മണ്ണാക്കാൻ ത്വരയെടുത്തോടുന്ന ചിതലിന്നോടൊന്നുചൊല്ലട്ടെ
 ഞാനെൻ മസ്തിഷ്കത്തിലടുക്കി പെറുക്കിവച്ചൊരിഷ്ട ഓർമ്മകളെ പലകുറി
 ചികഞ്ഞെടുത്തു പൊടിതട്ടിവച്ചിട്ടുണ്ട്,
അതുമന്നമാക്കാമൊരുനാളിലെൻ മൃതിയെത്തും വരെ ക്ഷമയോടെ കാത്തിരിക്കുക!!

ജ്യോതിശ്രീനിവാസൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.