PRAVASI

ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷമാക്കി ടാമ്പായിലെ കുഞ്ഞുങ്ങൾ

Blog Image

ടാമ്പാ: ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ (മുത്തശ്ശി–മുത്തച്ഛൻ ദിനം) സ്നേഹത്തിന്റെയും നന്ദിയുടെയും പ്രാർത്ഥനയുടെയും നിറവിൽ ആഘോഷിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച മലയാളം വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ മുത്തശ്ശി–മുത്തച്ഛന്മാർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. വിശ്വാസവും കുടുംബമൂല്യങ്ങളും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ മുതിർന്ന തലമുറ വഹിക്കുന്ന മഹത്തായ പങ്കിനെ അനുസ്മരിക്കുന്നതായിരുന്നു ആഘോഷം.

ഇതോടനുബന്ധിച്ച് എല്ലാ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കുമായി ഫാമിലി ട്രീ നിർമ്മാണ പ്രവർത്തനവും സംഘടിപ്പിച്ചു. സ്വന്തം കുടുംബവേരുകളും പൂർവികരെയും കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കുട്ടികൾ തയ്യാറാക്കിയ ഫാമിലി ട്രീകൾ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുകയും പൂർവികരെ അനുസ്മരിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു.

സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ എബിൻ തടത്തിൽ, സെക്രട്ടറി ഡസ്റ്റിൻ മുടീക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസപരിശീലന അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.