PRAVASI

ഫൊക്കാന കേരളാ കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും;മൂന്നു ദിവസം ഫൊക്കാനയുടെ കേരളോത്സവ ദിനങ്ങൾ കുമരകത്ത്

Blog Image

പ്രസിദ്ധീകരണത്തിന്
വിഷയം: ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍
കോട്ടയം:  അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍  2025 ആഗസ്റ്റ് 1 മുതല്‍ 3 വരെ കോട്ടയത്തെ കുമരകം ഗോകുലം ഗ്രാന്‍റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍  വെച്ച് നടക്കും.
ആഗസ്റ്റ് 1 വൈകിട്ട് 5.30ന് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫൊക്കാനാ പ്രസിഡന്‍റ് ഡോ. സജിമോന്‍ ആന്‍റണി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, വി. എന്‍. വാസവന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, എം. പിമാരായ കെ. സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എം. എല്‍. എ. മാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോപിനാഥ് മുതുകാട്, കെ. വി. മോഹന്‍കുമാര്‍ ഐ. എ. എസ്., ജോസ് പനച്ചിപ്പുറം,  റവ. ഫാ. ഡേവിസ് ചിറമേല്‍, ഷീബ അമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തുന്ന ഇന്ത്യയില്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള ഭാരത ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ. വി. മോഹന്‍കുമാര്‍ കഅടനും നല്‍കും. ആരോഗ്യ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോജോ ജോസഫ് (ക്യാന്‍സര്‍ സര്‍ജ്ജന്‍, കാരിത്താസ് ഹോസ്പിറ്റല്‍), ഡോ. ജെറി മാത്യു എന്നിവര്‍ക്ക് ആരോഗ്യശ്രേഷ്ഠ പുരസ്കാരവും, റവ. ഫാ. ബിനു കുന്നത്തിന് (സി. ഇ. ഒ. & ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍) കര്‍മ്മശ്രേഷ്ഠ പുരസ്കാരവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കോട്ടയം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി. യു. തോമസിന് കാരുണ്യശ്രേഷ്ഠ പുരസ്കാരവും, കോട്ടയം ലൂര്‍ദ് ഭവന്‍ മാനേജിംഗ് ട്രസ്റ്റി ജോസ് ആന്‍റണിയ്ക്ക് സേവനശ്രേഷ്ഠ പുരസ്കാരവും, മൂലന്‍ ഗ്രൂപ്പ് ചെയര്‍മാന് വര്‍ഗീസ് മൂലന് വാണിജ്യശ്രേഷ്ഠ പുരസ്കാരവും നല്കും.
മൂന്ന്  ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹാസമ്മേളനത്തിന്‍റെ ആദ്യദിവസം ലഹരിക്കെതിരെയുള്ള വിളംബരത്തോടുകൂടി തുടങ്ങി മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും. രണ്ടാം ദിനം  ഫൊക്കാനയും കേരളാ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷയ്ക്ക് ഒരു ഡോളര്‍, സാഹിത്യ സമ്മേളനം, സാഹിത്യ അവാര്‍ഡുകള്‍, സാംസ്കാരിക അവാര്‍ഡുകള്‍,  ബിസിനസ്സ് സെമിനാറുകള്‍, ബിസിനസ്സ്  അവാര്‍ഡുകള്‍, വിമെന്‍സ് ഫോറം സെമിനാര്‍, വിമെന്‍സ് ഫോറം  സ്കോളര്‍ഷിപ്പ് വിതരണം, നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങളുടെ തുടക്കം, ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സോസയിറ്റിയുടെ കാല് വിതരണം, മാധ്യമ സെമിനാര്‍, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കല്‍ കാര്‍ഡ് വിതരണം, പ്രിവിലേജ് കാര്‍ഡ് വിതരണം, മൈല്‍സ്റ്റോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന സിം കേരള പ്രൊജക്റ്റിന്‍റെ സമാപനം തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍. 
മൂന്ന് ദിവസങ്ങളിലുമുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത് പ്രസിദ്ധ സിനിമാതാരവും ഡാന്‍സറുമായ സരയൂ മോഹന്‍, സിനിമാതാരത്തോടൊപ്പം  ഡാന്‍സറും അവതാരികയും കൂടിയായ അമല റോസ് കുര്യന്‍ തുടങ്ങിയവരുടെ  നേതൃത്തിലുള്ള ഡാന്‍സുകള്‍, സിനിമ പിന്നണി ഗായകരായ ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ ജോബി, പ്രസിദ്ധ  സിനിമ പിന്നണി ഗായകന്‍ അഭിജിത് കൊല്ലം, ഫ്ളവേഴ്സ് ടോപ് സിങ്ങര്‍ മിയാകുട്ടി, സിനിമ പിന്നണി ഗായകനും മിമിക്രി താരവുമായ രാജേഷ് അടിമാലി  തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 2-ാം തീയതി രാവിലെ മുതല്‍ കേരളത്തിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചറിംഗ് ഉണ്ടായിരിക്കും.
ഏവരെയും ഈ  കേരളാ കണ്‍വന്‍ഷനിലേക്കു സ്നേഹത്തോടു സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി, സെക്രട്ടറി  ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍  ജോയി ചാക്കപ്പന്‍, എക്സി. വൈസ്  പ്രസിഡന്‍റ്  പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്‍റ് വിപിന്‍ രാജു, ജോയിന്‍റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്‍റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്‍റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്‍റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍  രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.
ഫൊക്കാനാ പ്രസിഡന്‍റ് ഡോ. സജിമോന്‍ ആന്‍റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ഇട്ടന്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ തോമസ്,തോമസ് തോമസ്  കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ലൂക്കോസ് മണ്ണിയോട്ട് എന്നിവർ പങ്കെടുത്തു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.