വൈറ്റില:ആതുര സേവന രംഗത്തി തനതായ സംഭാവനകൾ നൽകുകയും ഉന്നതമായ ആതുര ശുശ്രൂഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന വെൽകെയർ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഏത് സമയത്തും ചികിത്സ ലഭ്യമാക്കുന്ന അടിസ്ഥാന തത്വം വിസ്മരിച്ച് ഒരു ആശുപത്രികളും പ്രവർത്തിക്കരുത് എന്ന നിർദ്ദേശത്തോടെ തൻ്റെ പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി വെൽകെയർ ആശുപത്രിയുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഒരു രോഗികൾക്കും എന്ത് കാരണത്തിലും ചികിത്സ നിഷേധിക്കുന്ന അവസരം ഉണ്ടാകരുത്. വൈദ്യശാസ്ത്രത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ മറന്ന് ഒരു ആശുപത്രിയും പ്രവർത്തിക്കരുത്. ഇന്ന് കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകിയാൽ വിദേശ രാജ്യങ്ങളിൽ നിന്ന് രോഗികളെ കേരളത്തിലേക്ക് ആകർഷിക്കുവാൻ കഴിയും. വെൽ കെയർ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിക്ക് അത്തരം സാധ്യതകങ്ങൾ കൂടിയുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

പി.എം. സെബാസ്റ്റൻ (ബോസ്കോ ജൂര് & വെൽ കെയർ ഗ്രൂപ്പ് ചെയർമാൻ) അധ്യക്ഷത വഹിച്ചു. ഇപി ജയരാജൻ (മുൻ വ്യവസായ, സ്പോട്‌സ് വകുപ്പ് മന്ത്രി), ഹൈബി ഈഡൻ (എംപി) ശ്രീമതി. ഉമാ തോമസ് (തൃക്കാക്കര എംഎൽഎ, അദ്ധ്യ. എം അനിൽ കുമാർ (ബഹുമാനപ്പെട്ട കൊച്ചിൻ കോർപ്പറേഷൻ മേയർ) ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ (കെഎംസി ഹോസ്‌പിറ്റൽ എംഡി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഡോ. എം.വി. പിള്ള വേൽകെയർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്‌പിറ്റലിൻ്റെ കാഴ്‌ചപ്പാട് - വർത്തമാനവും ഭാവിയും എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു .മുഖ്യമന്ത്രി നിർദേശിച്ച മെഡിക്കൽ ടൂറിസത്തിനു കൂടി പ്രാധാന്യമുള്ള ആതുര സേവന ശ്രമങ്ങൾ വെൽകെയർ ഹോസ്പിറ്റൽ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.തദവസരത്തിൽ അഡ്വാൻസ്ഡ് കാർഡിയോളജി, കാർഡിയാക് തൊറാസിക് & വാസ്‌കുലാർ സയൻസ് വകുപ്പും, അഡ്വാൻസ്‌ഡ് ഹെപ്പറ്റോളജി & ന്യാസ്ട്രോ സയൻസ് വകുപ്പും, അഡ്വാൻസ്‌ഡ് ന്യൂറോ & ട്രോമ സെൻ്ററും ഉദ്ഘാടനം ചെയ്തു . വെൽകെയർ ഗ്രൂപ്പ് വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ്റെ സ്വാഗതവും വെൽകെയർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിൻ്റെ സിഇഒയും ഡീനുമായ പ്രൊഫ. ഡോ. പി.എസ്. ജോൺ നന്ദിയും അർപ്പിച്ചു .

വെൽകെയർ ഗ്രൂപ്പിൻ്റെ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വൈറ്റിലയിൽ പ്രവർത്തനമാരംഭിക്കുന്നു. എറണാകുളം ജില്ലയിൽ നിന്നും മാത്രമല്ല, കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള രോഗികളെ അവർ എത് രോഗാവസ്ഥയിൽ ഉള്ളവരാണെങ്കിലും ജൂശ്രൂഷിക്കുന്ന വെൽകെയർ ഒരു പ്രമുഖ ആശുപത്രിയായി മാറിക്കഴിഞ്ഞു. നൂതന വൈദ്യ സാങ്കേതികവിദ്യകളാൽ സമ്പന്നമായ വെൽചെയറിൽ ഉയർന്ന വൈദഗ്‌ധ്യമുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങിയ ഒരു ടീം മികച്ച സാങ്കേതിക വിദ്യയും അതത് മേഖലകളിലെ മുൻനിമ പ്രൊഫഷണലുകളും ഒത്തുചേർന്ന് എല്ലാ രോഗികൾക്കും ലോകോത്തര ചികിത്സ ഉറപ്പാക്കുന്നു. രണ്ട് ഏക്കറിൽ 350 ബെഡുകളിലായാണ് വെൽകെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലകൊള്ളുന്നത് 100-ൽ അധികം ഡോക്ടർമാരുടെയും 1,000 ൽ അധികം ജീവനക്കാരുടെയും പിന്തുണയോടെ ഒരു രോഗി സൗഹൃദ അന്തരീക്ഷം ഇവിടെ ഒരുക്കിയിരിക്കുന്നു അഡ്വാൻസ്‌ഡ് ഹെപ്പറ്റോളജി & സ്ട്രോസയൻസസ്, അഡ്വാൻസ്‌ഡ് കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്‌കുലാർ സയൻസസ്, ഓർത്തോപീഡിക്‌സ് & സ്പോർട്‌സ് മെഡിസിൻ, എമർജൻസി & ട്രോമ കെയർ, ഇഎൻടി- ഹെഡ് & നെക്ക് സർജറി, ഗ്യാസ്ട്രോ സർജറി, പൻറണോളജി, പ്ലാസ്റ്റിക് സർജറി, റൂമറ്റോളജി, യൂറോളജി, എൻഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി അഡ്വാൻസ്‌ഡ് ട്രോമ സെൻ്റർ, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി ജനറൽ & മിനിയൽ അക്‌സസ് സർജറി, ഇൻ്റേണൽ മെഡിസിൻ, ഓങ്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്‌സ് & നിയോനേറ്റോളജി, ക്രിട്ടിക്കൽ കെയർ, സൈക്യാട്രി, ഡെർമറ്റോളജി & കോസ്മെറ്റോളജി, ഡെൻ്റൽ, ഓറൽ & മാക്‌സിലോഫേഷ്യൽ സർജറി, റേഡിയോ ഡയഗനോസിസ് എന്നിവയാണ് വെൽ കെയറിലെ പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങൾ

തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ പ്രൊഫസർ ഓഫ് ഓങ്കോളജി, ഫിലാഡൽഫിയ, യുഎസ്എ, ഇൻ്റർനാഷണൽ നെറ്റ്വർക്ക് ഓഫ് കാൻസർ ട്രീറ്റ്‌മെൻ്റ് & റിസർച്ച് (INCTR-USA) പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ എം.വി. പിള്ള വെൽ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ, ശ്യാസ് സാവെഞ്ചിംഗ് സംവിധാനങ്ങളുള്ള ബെത് മോഡേൺ മോഡുലാർ ഓപ്പറേറ്റിംഗ് തിയേറ്ററുകൾ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ തിയേറ്ററുകളിലും നൂതന കൺട്രോൾ പാനലുകൾ പെൻഡൻ്റുകൾ ഓപ്പറേറ്റിംങ് ലൈറ്റുകൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ നൂതന മാനേജ്‌മെന്റ്റ് ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു മെഡിക്കൽ, സർജിക്കൽ, കാർഡിയോളജി & കാർഡിയോ വാസ്‌കുലാർ തൊറാസിക് സയൻസസ്, ന്യൂറോ, ട്രാൻസ്പ്ലാൻ്റ്, പീഡിയാട്രിക്‌സ്, നിയോനേറ്റോളജ് എന്നിവയുൾപ്പെടെ വിവിധ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലായി 100 ഐസിജു ബെഡുകൾ വെൽ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലുണ്ട് എല്ലാ ക്രിട്ടിക്കൽ കെയർ ബെഡുകളും ഓഫറേറ്റിംഗ് തിയേറ്റർ സമുച്ചയത്തിന് സമീപത്തായി 24 മണിക്കൂറും തടസ്സമില്ലാത്ത പരിചരണത്തിനായി ക്രമീക രിച്ചിരിക്കുന്നു. കൂടാതെ ഓരോ യൂണിറ്റിലും അത്യാധുനിക കാത്ത് ലാബ് (1GS 5), 128സ്ലൈസ് സിടി സ്‌കാൻ,1.5 ടെസ്‌ല എംആർഐ കൂടാതെ നൂതന രോഗി നിരീക്ഷണ ഉപകരണങ്ങളും വെൻ്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
.jpg)
ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എംഡി ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ, വെൽകെയർ ഗ്രൂപ്പ് വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ, ഇ.പി. ജയരാജൻ, വെൽകെയർ ഗ്രൂപ്പ് ചെയർമാൻ പി.എം. സെബാസ്റ്റ്യൻ, ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം.വി. പിള്ള,എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, മേയർ എം. അനിൽകുമാർ, വെൽകെയർ ഹോസ്പിറ്റൽ സിഇഒ ആൻഡ് ഡീൻ ഡോ. പി.എസ്. ജോൺ എന്നിവർ സമീപം.


