തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശിയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു.
" എ ബനാന റിപ്പബ്ലിക് " എന്ന തന്റെ ഒറിജിനൽ എഡിറ്റോറിയൽ കാർട്ടൂണിനാണ് ലാൻസ് ഇല്ലിനോയിസ് സംസ്ഥാനത്തും അമേരിക്കൻ ദേശിയ തലത്തിലും അവാർഡ് നേടിയത്. മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക അംഗങ്ങളായ ലൈജു, അനിറ്റ് ദമ്പതികളുടെ പുത്രനായ ലാൻസ് മെയിൻ ഈസ്റ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഷിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കൽ സെന്ററിൽ റെസ്പിറേറ്ററി, ഹൈപ്പർബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ആയ ജോസഫ് റോയി(റോയി ചേലമലയിൽ), ഡോക്ടറേറ്റ് നേടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ ആദ്യ മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആണ്. നിലവിൽ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പി.ആർ.ഓ. ആയി സേവനം അനുഷ്ഠിക്കുന്നു.
മെയ് 10 ഞായറാഴ്ച 10 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ ലാൻസിനും റോയിക്കും ഇടവകയുടെ അനുമോദനം അറിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.





