PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ ഒന്നാം സമ്മാനം 11,111 ഡോളര്‍

Blog Image

ചിക്കാഗോ: കഴിഞ്ഞ 12 വര്‍ഷക്കാലമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന വടംവലി മത്സരം രാജ്യാന്തര ലെവലില്‍ ശ്രദ്ധേയമാകുവാന്‍ പ്രധാന കാരണം ആകര്‍ഷകമായ സമ്മാനത്തുകയാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച നടത്തപ്പെടുന്ന വടംവലി മത്സരത്തില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ 20-ലധികം ടീമുകള്‍ എത്തിച്ചേരും. ഈ കായിക മാമാങ്കത്തെ വിജയിപ്പിക്കുവാന്‍ ചിക്കാഗോയിലെ കായികപ്രേമികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. സോഷ്യല്‍ ക്ലബിന്‍റെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി സബ് കമ്മിറ്റികള്‍ കര്‍മ്മനിരതമാണ്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. വ്യാവസായിക മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജൂവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കായികചരിത്രത്തില്‍ ഒരു നൂതനാദ്ധ്യായം എഴുതിച്ചേര്‍ക്കപ്പെടുവാന്‍ ആഗസ്റ്റ് 31-ാം തീയതി വരെ കാത്തിരിക്കാം.
പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക: 
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.
വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്‍റ് ചെയര്‍മാന്‍)-(630) 673-3382

JOY NEDIYAKALAYIL FAMILY

PHILIP MUNDAPLACKAL FAMILY

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.