PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ അന്താരാഷ്ട്ര വടംവലി മത്സരം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Blog Image

ചിക്കാഗോ: ആഗോള മലയാളി സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ചിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. സോഷ്യല്‍ ക്ലബ് ഹാളില്‍ പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുന്‍ പ്രസിഡണ്ടുമാരുടെ യോഗം നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
2013-ല്‍ സ്ഥാപിതമായ ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ പ്രഥമ പ്രസിഡണ്ട് സൈമണ്‍ ചക്കാലപ്പടവിലാണ്. പിന്നീട് സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേല്‍, പീറ്റര്‍ കുളങ്ങര, ബിനു കൈതക്കതൊട്ടിയില്‍, സിബി കദളിമറ്റം എന്നിവര്‍ വിവിധ കാലയളവുകളില്‍ സോഷ്യല്‍ ക്ലബിന് സമര്‍ത്ഥമായ നേതൃത്വം നല്കി. മുന്‍കാലങ്ങളില്‍ അന്താരാഷ്ട്ര വടംവലി മത്സരങ്ങള്‍ക്ക് നേതൃത്വം നല്കിയിട്ടുള്ള മുന്‍ പ്രസിഡണ്ടുമാര്‍ അവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും നിലവിലുള്ള സോഷ്യല്‍ ക്ലബ് ഭാരവാഹികളായ പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരുമായി പങ്കുവെച്ചു.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുദിവസം തന്നെ മൂന്നു പ്രോഗ്രാമുകളാണ് ഈ വര്‍ഷം നടത്തപ്പെടുക. പുതിയ സ്ഥലത്താണ് ഈ വര്‍ഷം മത്സരം നടക്കുന്നത്. ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മത്സരം ആരംഭിച്ച് 5 മണിയോടുകൂടി മത്സരം അവസാനിപ്പിക്കാനാണ് തീരുമാനം. മത്സരത്തിന്‍റെ സമയം കൃത്യമായി പാലിക്കപ്പെടും. 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള  'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതല്‍ 10 മണി വരെയാണ് അഫ്സലിന്‍റെ നേതൃത്വത്തിലുള്ള കലാസന്ധ്യ. ജോസ് മണക്കാട്ട് ചെയര്‍മാനായുള്ള കമ്മിറ്റി ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്കും. മുന്‍ പ്രസിഡണ്ടുമാരുടെ യോഗത്തിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പുത്തന്‍ ആശയങ്ങള്‍ക്ക് രൂപം നല്കിയതായി പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ പറഞ്ഞു.
പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം, ഇന്ത്യാ ഫുഡ്ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക: 
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്‍റ് ചെയര്‍മാന്‍)-(630) 673-3382


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.