PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം 'ഒരു ദിവസം ഒരു കുടക്കീഴില്‍'

Blog Image

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഈ വര്‍ഷം നിരവധി പ്രത്യേകതകളുണ്ട്. ഈ വര്‍ഷത്തെ മത്സരം പുതിയ ഒരു ലൊക്കേഷനിലാണ്. മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന നോര്‍ത്ത് സബര്‍ബിലെ മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തില്‍ വെച്ചാണ് വടംവലി മത്സരം അരങ്ങേറുന്നത്. ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വടംവലി മത്സരം നടക്കുക. 20-ലധികം ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ച് സമയബന്ധിതമായി മത്സരങ്ങള്‍ മുന്നോട്ടു പോകേണ്ടതായുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉള്ളതിനാല്‍ കാണികള്‍ക്ക് ഈ വര്‍ഷം കൂടുതല്‍ സൗകര്യപ്രദമായിരിക്കും.
ഇതേ ലൊക്കേഷനില്‍ തന്നെയാണ് വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ ഇന്ത്യ ഫുഡ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്. ചിക്കാഗോയിലെ പ്രശസ്തരായ നിരവധി കാറ്ററിങ് കമ്പനികള്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കും. വൈവിധ്യവും രുചികരവുമായ നിരവധി ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമായിരിക്കും ഫുഡ്ഫെസ്റ്റിവല്‍.
ഇതേ ലൊക്കേഷനില്‍ തന്നെ രാത്രി 7 മണി മുതല്‍ 10 മണി വരെ അഫ്സലിന്‍റെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറും. അഫ്സലിനോടൊപ്പം സിദ്ദിഖ്റോഷന്‍, സുഹൈദ് കുക്കു, വേദമിശ്ര, നസീര്‍ മിന്നാഷെ, അഖില ആനന്ദ്, സ്വാസിക, മോക്ഷ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരും കലാകാരികളും കലാസന്ധ്യയില്‍ അണിനിരക്കും.
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയും നിരവധി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കി അനുഭവ പാരമ്പര്യവുമുള്ള മികച്ച സംഘാടകനായ ജോസ് മണക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ഇന്ത്യ ഫുഡ് ഫെസ്റ്റിവലിനും കലാസന്ധ്യയ്ക്കും നേതൃത്വം നല്കുന്നത്. ജോസ് മണക്കാട്ട് (847) 830 4128.
ആഗസ്റ്റ് 31-ാം തീയതി ഒരേ സ്ഥലത്തു തന്നെ മൂന്നു പ്രോഗ്രാമുകള്‍ നടത്തപ്പെടുന്നത് ഈ വര്‍ഷത്തെ വലിയൊരു പ്രത്യേകതയാണ്. കായിക, കലാപ്രേമികള്‍ക്ക് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒരു ദിനമായിരിക്കും ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ അന്താരാഷ്ട്ര വടംവലി മത്സരം നടക്കുവാന്‍ പോകുന്ന ആഗസ്റ്റ് 31 ഞായറാഴ്ച.
പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക: 
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.
വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്‍റ് ചെയര്‍മാന്‍)-(630) 673-3382


JOSE MANAKATTE(INDIA FOOD FEST CHAIR

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.