കണ്ണേ കരളേ വി എസ്സേ ഞങ്ങളുടെ ചങ്കിലേ റോസ്സാ പൂവേ ഇല്ലായില്ലാ മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് പ്രസ്ഥാനത്തിന് പ്രചോദനമായി ജന മനസ്സുകളിൽ ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി കടന്നു പോയ തങ്ങളുടെ പ്രിയ സഖാവ് വി എസ്സിൻ്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുവാൻ എൽ ഡി എഫ് ചിക്കാഗോയും കേരള കൾച്ചറൽ സെൻ്ററും സംയുക്തമായി വിളിച്ചു ചേർത്ത അനുശോചന മീറ്റിംങ്ങിൽ ഘടക കക്ഷി നേതാക്കളും വിവിധ പാർട്ടി നേതാക്കളും തങ്ങളുടെ പ്രത്യയശാസ്ത്ര വ്യത്യാസം മറന്ന് തങ്ങളുടെ ആദരാജ്ഞലികൾ അർപ്പിച്ചു.
മുൻ കേരള മുഖ്യമന്ത്രിയും, മൂന്നു തവണ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവും,സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന സഖാവ് വി എസ്സ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചനമർപ്പിക്കാൻ ചിക്കാഗോ സെൻ്റ് മേരിസ് കനാനായ പള്ളി ഹാളിൽ കൂടിയ യോഗത്തിൽ ചിക്കാഗോ എൽ ഡി എഫ് കൺവീനർ പീറ്റർ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. റോയി മുളകുന്നം സദസ്സിന് സ്വാഗതം ആശംസിച്ച് യോഗ നടപടികൾ നിയന്ത്രിച്ചു. സെൻ്റ് മേരീസ് പള്ളി വികാരി റവ.ഫാദർ സിജു മുടക്കോടി,ഇടതു നേതാക്കളായ ഐപ്പ് വർഗ്ഗീസ്, പ്രശസ്ത സാഹിത്യകാരി രതിദേവി, പ്രവാസി കേരളാ കോൺഗ്രസ് (M) യു എസ് ഏ യുടെ ചെയർമാൻ ജെയ്ബു മാത്യു കുളങ്ങര, ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതാവ് സതീശൻ നായർ, ഫൊക്കാന റീജിയണൽ പ്രസിഡൻ്റ് സന്തോഷ് നായർ, ഫോമയെ പ്രതിനിധികരിച്ച് റീജിയണൽ പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ, ചിക്കാഗോ മലയാളി അസ്സോസിയേഷനെ പ്രതി നിധികരിച്ച് ആൽവിൻ ഷിക്കോർ, ഇല്ലിനോയിസ് മലയാളി അസ്സോസിയേനേയും കേരള ക്ലബ്ബിനേയും പ്രതിനിധീകരിച്ച് ജോയി ഇണ്ടിക്കുഴി,മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് ബിനു കൈതയ്ക്കതൊട്ടിയിൽ,കേരള അസ്സോസിയേഷൻ പ്രസിഡൻറ് ആന്റോ കവലയ്ക്കൽ,ക്ലബുകളെ പ്രതിനിധികരിച്ച് ജോസ് മണക്കാട്ട്, ചിക്കാഗോ ഗീതാമണ്ഡലം, ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനകൾക്കു വേണ്ടി സ്ക്കോക്കി വില്ലേജ് കമ്മീഷണർ അനിൽകുമാർ പിള്ള, കലാ സാംസ്ക്കരിക സംഘനയായ അലക്കു വേണ്ടി ജോയൽ ജോയി,അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ ഐ പി സി എൻ ഏ ക്കുവേണ്ടി അനിൽ മറ്റത്തിക്കുന്നേൽ, കൈരളി റ്റി വി ക്കുവേണ്ടി ഡൊമനിക്ക് ചൊള്ളാമ്പേൽ, ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി അലൻ ജോർജ്, സാഹിത്യ സാംസ്ക്കാരിക പ്രവർത്തകരുടെ സംഘനയായ സാഹിത്യ വേദിക്കുവേണ്ടി ജോൺ ഇലയ്ക്കാട്ട്,ബിൻസി വടക്കുംചേരി, യൂ എസ്സ് കോൺഗ്രസ്സിലേക്ക് 8th ഡിസ്ട്രിക്കിൽ മത്സരിക്കുന്ന റയാൻ വെട്ടിക്കാട് , ജോൺ പട്ടപതി തുടങ്ങിയവർ ആദരാജ്ഞലികൾ അർപ്പിച്ച് തങ്ങുടെ അനുശോചനം രേഖപ്പെടുത്തി.കിരൺ ചന്ദ്രൻ വി എസ്സിൻ്റെ ജീവിതത്തേ ആസ്പദമാക്കി നിർമ്മിച്ച ഒരു ഹ്രസ്വ വീഡിയോയും അനുസ്മരണ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു . ബിജോയ് കാപ്പൻ പങ്കെടുത്ത എല്ലാവർക്കും നന്ദിയും പറഞ്ഞു.
.jpg)







