PRAVASI

ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം ഹാർവസ്റ്റ് ഫെസ്റ്റിവൽ "ചിറക് 2025"

Blog Image

ചിക്കാഗോ:ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ "ഭവനരഹിതർക്ക് ഒരു ഭവനം" പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തിവരുന്ന ഹാർവസ്റ്റ് ഫെസ്റ്റിവൽ, ആഗസ്റ്റ് മാസം 9 തീയതി ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ, ചിക്കാഗോ മാർത്തോമ്മാ ഇടവകയുടെ ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. "ചിറക്2025" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവൽ,ചിക്കാഗൊ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വികാരിയും, എക്യുമനിക്കൽ ചർച്ച് ഓഫ് ചിക്കാഗോ പ്രസിഡന്റ്റുമായ Rev. Fr.തോമസ് മാത്യു ( ജോബി) ഉത്ഘാടനം ചെയ്യും, ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് ബഹുമാനപ്പെട്ട റവ.ആശിഷ് തോമസ് അച്ചൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട സഖ്യം വൈസ് പ്രസിഡൻറ് റവ. ബിജു യോഹന്നാൻ അച്ചൻ, ഉൾപ്പെടെ വിവിധ ആത്മീയ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവലിലൂടെ സമാഹരിക്കുന്ന തുക മുൻ വർഷങ്ങളിലെ പോലെ ഭവനരഹിതർക്ക് ഒരു ഭവനം പദ്ധതിയുടെ ഭാഗമായി ഭവനം നിർമ്മാണത്തിനായി ചിലവഴിക്കാൻ യുവജനസഖ്യം കമ്മറ്റി തീരുമാനിച്ചു.ഇതിനോടകം 350 ലധികം കുടുംബങ്ങളക്ക് താങാകാൻ ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഈ പദ്ധതി മുഖാന്തരം സാധിച്ചു.കഴിഞ്ഞ വർഷം മാത്രം 31 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കാൻ സാധിച്ചു. ചിറക്2025 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾ ശാഖാ സെക്രട്ടറി ശ്രീ.അജു മാത്യുവിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇടവകയിലെ കലാ പ്രതിഭകൾ നേതൃത്വം നൽകുന്ന കലാപരിപാടികൾക്ക് പുറമെ വിപുലമായ ഭഷ്യമേളയും, വിവിധ കാർഷിക വിളകളുടെ വിപണനവും, ലേലവും, കുട്ടികൾക്കായി ഗെയിം, ഭാഗ്യാന്വഷികൾക്കായി റാഫിൾ, തുടങ്ങിയ വിവിധ പരിപാടികൾ "ചിറക് 2025" നായി ക്രമീകരിക്കുന്നു. ശ്രീ.ലിനു എം ജോസഫ് ,ശ്രീ. സിബിൻ സാം എന്നിവർ ജനറൽ കൺവീനറുമാരായും, ശ്രീ.റോയി തോമസ്,Mr.ജിബിൻ ജോർജ്ജ്, Ms. വിൻസി അനീഷ്, Ms.ആൻസി വർഗീസ് , Ms. കെസിയ ബൈജു റേച്ചൽ, Ms. സാറാ ജോർജ്ജ്, Mr.നിജു പോത്തൻ, Mr. രാജേഷ് ഫിലിപ്പ്, Mr.ജൊമി റോഷൻ, Mr. ഷൈജു വർഗീസ്, Mr.ആൽബിൻ ജോർജ്ജ്,Mr.ജെഫിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവധ കമ്മറ്റികൾ ഈ വർഷത്തെ ഹാർവസ്റ്റ് ഫെസ്റ്റിവൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.