ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'നാഷണൽ സീനിയർസ് ഡേ ' ആഘോഷം ആഗസ്റ് മാസം 20 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും .കാസർകോട് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരിക്കും .മുതിർന്ന അംഗങ്ങളുടെ കലാപരിപാടികൾ , മനോജ് അച്ചേട്ട് നയിക്കുന്ന ഡിജിറ്റൽ സ്‌കിൽസ് ക്ലാസ്
എന്നിവയുൾപ്പെടെ ഉള്ള പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടക്കുകയെന്ന് പ്രസിഡന്റ് ജെസ്സി റിൻസി , സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് ,പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായ വര്ഗീസ് തോമസ് ,കോ ഓർഡിനേറ്റർമാരായ ഫിലിപ്പ് ലൂക്കോസ് , തോമസ് വിൻസെന്റ് എന്നിവർ പറഞ്ഞു . ഈ പരിപാടിയിലേക്ക് മുതിർന്നവരുൾപ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു .






