PRAVASI

ചിക്കാഗോ മലയാളി അസോസിയേഷന്റെ നാഷണല്‍ 56 കാര്‍ഡ് ഗെയിം രജിസ്‌ട്രേഷന്‍ വന്‍ വിജയത്തിലേക്ക്

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന നാഷണല്‍ 56 & റമ്മി ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 2026 ഏപ്രില്‍ 1 1 ശനിയാഴ്ച രാവിലെ 10 ന് ചിക്കാഗോയിലെ ഡെസ്‌പ്ലെയിന്‍സില്‍ ഉള്ളക്‌നാനായ സെന്ററില്‍ വച്ച് 56 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 11.30 ന് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതായിരിക്കും. തുടര്‍ന്ന് കൃത്യം 12 മണിക്ക് ഗെയിം ആരംഭിക്കുന്നതായിരിക്കുമെന്ന് സംഘാടകസമിതി അറിയിക്കുന്നു.

ഇതിനോടകം 56 ഗെയിമിന് 52 ഓളം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
യഥാക്രമം റമ്മി ഗെയിമും അന്നേദിവസം രാവിലെ 9 മണിക്ക് ക്‌നാനായ സെന്ററില്‍ വച്ച് തുടങ്ങുന്നതായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം ക്‌നാനായ സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
 
മലയാള മണ്ണിന്റെ മണമറിഞ്ഞ ചിക്കാഗോയുടെ പ്രവാസ നഗരിയില്‍ വീണ്ടുമൊരു പോരാട്ടങ്ങള്‍ക്ക് ആളും ആരവങ്ങളുമൊരുങ്ങുന്നു. ഇനി തലച്ചോറില്‍ അഗ്നി യുദ്ധത്തിന്റെ കാഹളം മുഴങ്ങും.
ചിക്കാഗോ ക്നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുകയാണ്. വാശിയെറിയ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്വാഗതം.
തലയില്‍ നിറച്ച തന്ത്രങ്ങളില്‍ എതിരാളികളുടെ സ്വപ്നങ്ങള്‍ ചീട്ട് കൊട്ടാരം കണക്കെ തകര്‍ത്തെറിയാന്‍
പോരാട്ട വീര്യത്തിന്റ പകയും പ്രതികാരങ്ങളുമായി ആ പോരാളികള്‍ ഇതാ ഒരുങ്ങുന്നു
 
വീറും വാശിയും രക്തത്തില്‍ അലിയിച്ച് മണിക്കൂറുകളെ മിനിറ്റുകളാക്കി മിനുറ്റുകളെ സെക്കന്റുകളാക്കി ശത്രു നിരകളെ ഉന്മൂലനം ചെയ്യാന്‍ ആ തന്ത്ര ശാലികളായ പടയാളികള്‍ വരുന്നുണ്ട് ചിക്കാഗോ മലയാളി അസോസിയേഷന്റെ കളി കൂടാരത്തിലേക്ക്

കണ്ടതും കേട്ടതും മറന്നേക്ക് കൂട്ടരേ ഇനിയാണ് യുദ്ധം തുടങ്ങുന്നത്
56 കാര്‍ഡ് ഗൈമില്‍ പുന്നൂസ് തച്ചേട്ട് സ്പോണ്‍സര്‍ ചെയ്യുന്ന
അബ്രഹാം തച്ചേട്ട് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും ,ടിജോ മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ജോയ് മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും ,
ടോമി നെല്ലാമറ്റം സ്പോണ്‍സര്‍ ചെയ്യുന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള നെല്ല കണ്‍സല്‍ട്ടിങ് കചഇ. നല്‍കുന്ന 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും,
ജോബ് മാക്കില്‍ സ്പോണ്‍സര്‍ ചെയ്യുന്ന നാലാം സ്ഥാനക്കാര്‍ക്കുള്ള ഫാര്‍മേഴ്സ് ഇന്‍ഷുറന്‍സ് നല്‍കുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡും .

 കൂടാതെ റമ്മി മത്സരത്തില്‍ സിറിയക്ക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒന്നാം സ്ഥാനക്കാര്‍ക്കുള്ള കെ.കെ. ചാണ്ടി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 1501 ഡോളര്‍ ക്യാഷ് അവാര്‍ഡും, 
ജോപ്പായി പുത്തേത്ത് സ്പോണ്‍സര്‍ ചെയ്യുന്ന രണ്ടാം സ്ഥാനക്കാര്‍ക്ക് മത്തായി പുത്തേത്ത് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 1001 ഡോളര്‍ ക്യാഷ് അവര്‍ഡും മൂന്നാം സ്ഥാനക്കാര്‍ക്ക് ചാക്കോ ചിറ്റലകാട്ട് സമ്മാനിക്കുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡും ഷാജി & ഷാന നിരപ്പില്‍ സ്പോണ്‍സര്‍ ചെയ്യുന്ന നാലാം സ്ഥാനക്കാര്‍ക്കുള്ള അവയന്‍ റിയാലിറ്റി നല്‍കുന്ന 251 ഡോളര്‍ ക്യാഷ് അവാര്‍ഡും ഉള്‍പെടുത്തി.
ചിക്കാഗോയുടെ മണ്ണിലെ ഏറ്റവും വലിയ നാഷണല്‍ കാര്‍ഡ് ഗെയിം
ഇനി പല വമ്പന്മാരും നിലം പൊത്തും നമുക്ക് കാത്തിരിക്കാം-.
ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.
For more card game tournament information: Please contact
56 Game Chairman Jomon Thodukayail 1 (312) 719-3517, Vice Chairman Alwin Shikkore +1 (630) 274-5423: Rummy Game Chairman Manoj Achette +1 (224) 522-2470, Vice Chairman Prince Eappen +1 (224) 659-0336


Biju Mundakkal
General Secretary, Chicago Malayalee Association

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.