PRAVASI

കനകപ്പലത്തും , ചുങ്കപ്പാറയിലും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിച്ച് ചിക്കാഗോ മലയാളി അസ്സോസിയേഷൻ

Blog Image

ചിക്കാഗോ: കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങൾക്കും, കുട്ടികളുടെ ലഹരി ഉപയോഗങ്ങൾക്കുമെതിരെ  കേന്ദ്ര,കേരള സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾക്കൊപ്പം ചിക്കാഗോ മലയാളി അസ്സോസിയേഷനും പങ്കാളിയായി. വനമേഖലയായ റാന്നി കനകപ്പലം എം.ടി ഹൈസ്കൂളിലും ചുങ്കപ്പാറ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും രണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു . പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ലഹരിവിരുദ്ധ കേരളം കോ- ഓർഡിനേറ്ററുമായ ബി. ഹരികുമാർ രണ്ട് സ്കൂളിലും ക്ലാസുകൾ നയിച്ചു. 

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ വായനാശീലം  പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് സ്കൂളിനും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. ലഹരിവിരുദ്ധ ക്ലാസുകളുടെ ഉദ്ഘാടനം ചിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ജെസ്സി റിൻസി ഉദ്ഘാടനം ചെയ്തു. സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം തടയുവാനുള്ള ബോധവൽക്കരണ പരിപാടികളിൽ സി എം എ തുടർന്നും സഹകരിക്കുമെന്നും ലഹരി തുടച്ചു നീക്കാൻ വിദ്യാർത്ഥികളിൽ കലാ കായിക ബോധം വളരണമെന്നും അഡ്വ. ജെസി റിൻസി പറഞ്ഞു.ലഹരി വിരുദ്ധ കാമ്പയിൻ, മോട്ടിവേഷൻ ക്ലാസുകൾ, ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മാണവും അവയുടെ പ്രചരണവും , ലഹരി വിരുദ്ധ കവിത - കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗാമുകൾ സംഘടിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

രണ്ട് സ്കൂളുകളിലും ബി ഹരികുമാർ പ്രധാന ക്ളാസുകൾ നയിച്ചു .കഥകളിലൂടെയും ,പാട്ടുകളിലൂടെയും ,അനുഭവങ്ങളിലൂടെയും അദ്ദേഹം നയിച്ച ക്ളാസുകൾ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു .  , കനകപ്പലം എം.ടി ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ജറ്റി തോമസ് , അനിൽ പെണ്ണുക്കര , ഷിജി ജേക്കബ് , രാജീവ് ജെ. നായർ , ധന്യ തോമസ് , സെൻ്റ് ജോർജ് എച്ച് എസ് ചുങ്കപ്പാറ പ്രിൻസിപ്പാൾ  വർഗീസ് ജോസഫ് എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ച് സംസാരിച്ചു.

കേരളത്തിൻ്റെ യുവ തലമുറയെ ഇല്ലാതാക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസും ,മറ്റു പ്രവർത്തനങ്ങളും ചിക്കാഗോ മലയാളി അസോസിയേഷന്റെ അഭിമാന നിമിഷങ്ങൾ ആണെന്ന്  സി. എം എ അസോസിയേഷൻ്റെ മറ്റ് ഭാരവാഹികൾ  സെക്രട്ടറി ആൽവിൻ ഷിക്കോർ , ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻ പുരയിൽ, ജോ. സെക്രട്ടറി വിവിഷ് ജേക്കബ്, ജോ. ട്രഷറർ സിബിൽ ഫിലിപ്പ്, യൂത്ത് പ്രതിനിധികളായ സി.ജെ മാത്യു, സാറാ അനിൽ, വനിതാ പ്രതിനിധികളായ ഷൈനി ഹരിദാസ്, ഷാന മോഹൻ ,നിഷ സജി, സീനിയർ പ്രതിനിധികളായ വർഗീസ് ടി മോനി, തോമസ് വിൻസെന്റ്, ബോർഡ് മെമ്പേഴ്സ് ആയ ആഗ്നസ് മാത്യു, സന്തോഷ് വി ജോർജ്, സൂസൻ ചാക്കോ, ബോബി ചിറയിൽ , സജി തയ്യിൽ, ജോസ് മണക്കാട്ട് , റോസ് വടകര, പ്രിൻസ് ഈപ്പൻ, ബിജു മുണ്ടയ്ക്കൽ, കിഷോർ കണ്ണാല, ജോഷി പൂവത്തുങ്കൽ, മാത്യു ജെയ്സൺ, സജി മാലിത്തുരുത്തേൽ, എക്സ് ഒഫീഷ്യൽസ് ആയ ജോഷി വള്ളിക്കളം, ലീല ജോസഫ് എന്നിവർ അറിയിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.