ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026 മദേഴ്‌സ് & നഴ്സസ് ഡേ സെലിബ്രേഷൻ 2026 മെയ് 2 ശനിയാഴ്ച വൈകിട്ട് 7 ന് നോർത്ത് ബ്രൂക്കിലുള്ള സെഞ്ചുറിയൻ ബാങ്കെറ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .പ്രശസ്ത നടി പ്രിയങ്ക നായർ ഉദ്‌ഘാടനം ചെയ്യുന്ന ആഘോഷ പരിപാടികളിൽ നഴ്സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കും .ഡോ .ആനി എബ്രഹാം, ഡോ.ലിസി പീറ്റേഴ്സ് ,ഡോ .രാജി തോമസ് എന്നിവർ മുഖ്യാതിഥികളായിരിക്കും .
'ഹീലിംഗ് ഹാൻഡ്‌സ് ,കെയറിങ് ഹാർട്സ്' എന്ന വിഷയത്തിൽ ഊന്നിയുള്ളതാണ് ഈ വർഷത്തെ മദേഴ്‌സ് & നഴ്സസ് ഡേ ആഘോഷങ്ങളെന്ന് പരിപാടികളുടെ കോർഡിനേറ്റർമാരായ ഡോ .മധു വെണ്ണിക്കണ്ടം ,ബീന ജോർജ് എന്നിവർ പറഞ്ഞു .പങ്കെടുക്കുന്ന എല്ലാ നഴ്സസ്‌നെയും അമ്മമാരെയും പരിപാടിയിൽ ആദരിക്കുകയും, നല്ല രീതിയിൽ വേഷം ധരിച്ച അമ്മമാരിൽ നിന്നു ഒരാളെ തിരഞ്ഞെടുത്ത്, അവർക്കു സമ്മാനം നൽകുകയും ചെയ്യും.
ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ നഴ്സസ്‌നെയും അമ്മമാരെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ ,കോർഡിനേറ്റർമാരായ ഡോ .മധു വെണ്ണിക്കണ്ടം ,ബീന ജോർജ് എന്നിവർ അറിയിച്ചു .


