ചിക്കാഗോ :2025 മെയ് 18 നു കൂടിയ ചിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗം ,ഫോമാ ജോയിന്റ് ട്രെഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോൺസൻ കണ്ണൂക്കാടന്റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകി .ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും നിലവിൽ ഫോമാ റീജിയണൽ വൈസ് പ്രസിഡന്റും അസോസിയേഷന്റെ ചാരിറ്റി കമ്മിറ്റി ചെയർമാനുമാണ് ശ്രീ ജോൺസൻ .
മികച്ച സംഘാടകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ ശ്രീ ജോൺസനെ ഫോമാ ജോയിന്റ് ട്രെഷറർ സ്ഥാനത്തേക്ക് എൻഡോഴ്സ് ചെയ്യുന്നതിൽ തികഞ്ഞ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു ..jpg)
ജോൺസൻ കണ്ണൂക്കാടൻ

