PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ ഡോഗ് ഷോ -2025 വൻവിജയം

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ശ്വാന പ്രദർശനവും മത്സരവും ശ്രദ്ധേയമായി . അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത് . ജൂലൈ 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന പ്രദർശനത്തിലും മൽസരത്തിലും പത്ത് നായ്ക്കുട്ടികൾ പങ്കെടുത്തു . ഡോഗ് ഷോ 2025 പ്രശസ്ത വെറ്റിനറി ഡോക്ടറും ഈ രംഗത്ത് നാല്പതിൽപരം വർഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഡോ .ലൂക്ക് വട്ടമറ്റം ഉദ്‌ഘാടനം ചെയ്തു . നായകളും നമ്മെപ്പോലെ സാമൂഹിക ജീവികളാണെന്നും അവരുടെ വിശ്വസ്തതയും സ്നേഹവും കൂറും അളക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോമാ ആർ.വി പി ജോൺസൻ കണ്ണൂക്കാടൻ ,അസോസിയേഷൻ പി ആർ ഓ ബിജു മുണ്ടക്കൽ ,ഫിലിപ്പ് പുത്തൻപുരയിൽ, വര്ഗീസ് തോമസ് എന്നിവർ സംസാരിച്ചു . ഡോ .സൂസൻ ചാക്കോ ,ആഗ്നെസ് തോമസ് ,ജോസ് മണക്കാട്ട് ,സിബിൽ ഫിലിപ്പ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി .
ബിജു വാക്കേലിന്റെ ഡ്യൂക്ക് എന്ന നായ്ക്കുട്ടി ഒന്നാം സ്ഥാനവും ,എബ്രഹാം ജോർജിന്റെ ജിമ്മി രണ്ടാം സ്ഥാനവും ടോമി ഫിലിപ്പിന്റെ പ്രിൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .എല്ലാ മത്സരാർഥികൾക്കും ബാഡ്ജുകളും സമ്മാനിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.