PRAVASI

ചിക്കാഗോ മലയാളീ അസോസിയേഷൻ ചാരിറ്റി അവാർഡ് ജോൺസൻ കണ്ണൂക്കാടന്

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 2025-27 വർഷത്തെ പ്രവർത്തനമികവിന് ചാരിറ്റി ചെയർമാൻ  ജോൺസൻ കണ്ണൂക്കാടന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു .
ഇവിടെയും കേരളത്തിലുമായി നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്‌കാരം സമ്മാനിച്ചത് . ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025 ഓണാഘോഷ സമ്മേളന വേദിയിൽ വെച്ച് മുഖ്യാതിഥി സിനിമ/സീരിയൽ താരം ശ്രീമതി അർച്ചന സുശീലൻ പുരസ്‌കാരം സമ്മാനിച്ചു.
ചിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ആയ ജോൺസൻ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൂടെ ചിക്കാഗോ മലയാളികൾക്ക് സുപരിചിതനും നിലവിൽ ഫോമാ സെൻട്രൽ റീജിയൻ പ്രസിഡന്റും ആണ് . 
2025-27 കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പുരസ്‌കാരം ഏറ്റു വാങ്ങിക്കൊണ്ട് ശ്രീ ജോൺസൻ പറഞ്ഞു . വയനാട് ദുരന്ത ബാധിതർക്ക് സ്വപ്ന വീട് നിർമ്മാണം ,തൃശൂർ ഓൾഡ് ഏജ് ഹോമിന് സഹായം ,പഠനോപകരണ വിതരണം ,സ്വയം തൊഴിൽ സഹായം,ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .
തുടർന്നും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ചിക്കാഗോ മലയാളി സമൂഹത്തിന്റെ സഹകരണം ശ്രീ ജോൺസൻ അഭ്യർത്ഥിച്ചു .

ജോൺസൻ കണ്ണൂക്കാടൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.