ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെൽവുഡ് സിറോ മലബാർ ഹാളിൽ വെച്ച് നടത്തപ്പെട്ട രക്തദാന ക്യാമ്പ് വിജയകരമായി നടത്തപ്പെട്ടു .ഡിസംബർ 7 ഞായറാഴ്ച രാവിലെ 8 മണി മുതൽ എസ് എം സി സി യുടെയും അമേരിക്കൻ റെഡ് ക്രോസ്സിന്റെയും സംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു .
ചിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായി നടന്നത് ,ഇത്തരം പരിപാടികൾ തുടർന്നും നടത്തുവാൻ തങ്ങൾക്ക് പ്രചോദനമാണെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,ക്യാമ്പിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ച വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ ,പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു .
ക്യാമ്പ് വിജയകരമായി നടത്തുവാൻ സഹായിച്ച എസ് എം സി സി യോടും ക്യാമ്പിന് നേതൃത്വം നൽകിയ അമേരിക്കൻ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ ഓർഡിനേറ്റർ ലൂക്ക് ചിറയിൽ നന്ദി രേഖപ്പെടുത്തി .



