ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഈ വരുന്ന ഓഗസ്റ്റ് 16 ന് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള റെക് പ്ലെക്‌സ് ഇൻഡോർ കോർട്ടിൽ(420,W Dempster St ,Mount Prospect ,IL) നടക്കും .ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്ട്രേഷൻ പൂർത്തിയായതായി കോഓർഡിനേറ്റർ മനോജ് അച്ചെട്ട് ,കോ കോർഡിനറ്റർമാരായ ജോർജ് പ്ലാമൂട്ടിൽ ,മാത്യു അച്ചെട്ട് ,ആന്റണി പ്ലാമൂട്ടിൽ എന്നിവർ അറിയിച്ചു. ആഗസ്ത് 16 ന് രാവിലെ 8 ന് ടൂർണമെന്റ് ആരംഭിക്കും .
വിജയികൾക്കുള്ള ട്രോഫികൾ ഷിബു മുളയാനിക്കുന്നേൽ ,വിനു മാമ്മൂട്ടിൽ ,ടോം സണ്ണി ,ജോൺസൻ കണ്ണൂക്കാടൻ എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .ടൂർണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു .ഇത്തവണ എല്ലാ കളിക്കാർക്കും മലയാളി അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്തിട്ടുള്ള ടീ ഷർട്ടുകൾ സമ്മാനിക്കും .
ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു .
വിശദവിവരങ്ങൾക്ക് : ജെസ്സി റിൻസി 7733222554
ആൽവിൻ ഷിക്കോർ 6302745423
മനോജ് അച്ചേട്ട് 2245222470




