PRAVASI

ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13, 2025

Blog Image

ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ 41st Year ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്  Mary Queen of Heaven Church, 426 N. West Ave, Elmhurst, Illinois-60126-ല്‍ വെച്ച് ആഘോഷിക്കുന്നു.
ഫാ. ആന്‍റണി അരവിന്ദശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് (12-13-25) വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്ന് പാരിഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് സാന്‍റായെ വരവേല്പും ക്രിസ്മസ് കരോളും കലാപരിപാടികളും ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.
ഈ അവസരത്തില്‍ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ് 41 വര്‍ഷം മുമ്പ് ഡിസംബര്‍ 8 1984-ല്‍ ചിക്കാഗോയിലെ അതിപുരാതനവും  ഹിസ്റ്റോറിക്കല്‍ ലാന്‍ഡ് മാര്‍ക്ക് ചര്‍ച്ചുമായ ഓള്‍ഡ് സെന്‍റ്. പാട്രിക് ചര്‍ച്ചില്‍ ഫാ. ആന്‍റണി അരവിന്ദശ്ശേരിയുടെ സ്പിരിച്വല്‍ ലീഡര്‍ഷിപ്പില്‍ ചിക്കാഗോ കേരള റോമന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്ക് തുടക്കം കുറിച്ച് വിശുദ്ധ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും നടത്തി.
ഈ വര്‍ഷത്തെ ക്രിസ്മസ് കുര്‍ബാന, അതിനു ശേഷമുള്ള ക്രിസ്മസ് കേക്ക് ആന്‍ഡ് വൈന്‍, ഡിന്നര്‍ തുടങ്ങിയ എല്ലാ ആഘോഷപരിപാടികളിലേക്കും നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

With Love And Christmas Wishes,Herald Figueiredo, President, Chicago Latin Catholic Community, 630-400-1172

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.