ചിക്കാഗോ: ചിക്കാഗോയിലെ കൂടല്ലൂർ നിവാസികളുടെ സംഗമം ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയ മൈതാനത്ത് വെച്ച് നടത്തപ്പെടുന്നു. എല്ലാ വർഷവും മുടങ്ങാതെ നടത്തപ്പെടുന്ന സംഗമം ഈ വർഷം ജൂലൈ 27 ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ
ആഘോഷമായി നടത്തപ്പെടുന്നു. വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കോർത്തിണക്കി സംഗമം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കൂടല്ലൂർ നിവാസികൾ. കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ ഏവർക്കും ഒരു നവ്യാനുഭവമായി ഈ സംഗമം മാറട്ടെയെന്ന് ബെൻസൻവിൽ' ഫൊറോനാ ഇടവകയുടെ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ ആശംസിച്ചു.


