PRAVASI

ചിക്കാഗോ കെ.സി.എസ് ഓണാഘോഷം സെപ്റ്റംബര്‍ 7-ന് ഞായറാഴ്ച

Blog Image

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 7-ന് ഞായറാഴ്ച വൈകിട്ട് നടത്തപ്പെടും. വൈകുന്നേരം 4.30-ന് ഓണസദ്യയോടു കൂടി പരിപാടികള്‍ ആരംഭിക്കും. 6.30-ന് സാംസ്കാരിക ഘോഷയാത്രയും തുടര്‍ന്ന് പൊതുസമ്മേളനവും. ഇടുക്കി ജില്ലാപഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡണ്ടും ബി.സി.എം കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. ഷീല സ്റ്റീഫന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ.സി.എസ്. പ്രസിഡണ്ട് ജോസ് തോമസ് ആനമല സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ഡിനി ഡാനിയല്‍, കെസിസിഎന്‍എ ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേരും. വൈസ് പ്രസിഡണ്ട് മാറ്റ് വിലങ്ങാട്ടുശ്ശേരില്‍ സ്വാഗതവും സെക്രട്ടറി ഷാജി പള്ളിവീട്ടില്‍ കൃതജ്ഞതയും പറയും. ട്രഷറര്‍ അറ്റോര്‍ണി റ്റീന തോമസ് നെടുവാമ്പുഴ എം.സി ആയിരിക്കും.
ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. 2025-ല്‍ ജനിച്ച ആദ്യത്തെ ക്നാനായ കുഞ്ഞിന്‍റെ മാതാപിതാക്കളായ പുള്ളൂര്‍കുന്നേല്‍ സ്റ്റെബിന്‍ ആന്‍ഡ് സൗമ്യ ദമ്പതികള്‍ക്ക് ഫിലിപ്പ് ഞാറവേലില്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡ് സമ്മേളനത്തില്‍ വെച്ച് നല്കുന്നതായിരിക്കും. വിമന്‍സ് ഫോറത്തിന്‍റെ ചെണ്ടമേളം, തിരുവാതിര, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, റ്റോണി പൊങ്ങാനയുടെ നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുന്നു.
1995-ല്‍ ഇടുക്കി ജില്ലാപഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡണ്ടായിരുന്നു പ്രൊഫ. ഷീല സ്റ്റീഫന്‍. അന്ന് വനിതാ സംവരണത്തിലൂടെ അല്ലാതെ ജനറല്‍ കാറ്റഗറിയില്‍ പ്രസിഡണ്ടായ ഏക വനിതയായിരുന്നു പ്രൊഫ. ഷീല സ്റ്റീഫന്‍. 1996-ല്‍ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട രണ്ടാമത് നോര്‍ത്തമേരിക്കന്‍ കെസിസിഎന്‍എ കണ്‍വന്‍ഷനില്‍ അതിഥിയായിരുന്നു. 2015-ലെ ചിക്കാഗോ കെ.സി.എസ്. ക്നാനായ നൈറ്റിലും അന്ന് സംഘടിപ്പിക്കപ്പെട്ട ബി.സി.എം കോളജ് അലൂംമ്നി സമ്മേളനത്തിലും ബി.സി.എം. കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ മുഖ്യാതിഥിയായി പ്രൊഫ. ഷീല സ്റ്റീഫന്‍ പങ്കെടുത്തിട്ടുണ്ട്.
ചിക്കാഗോ കെ.സി.എസ്. സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും കുടുംബസമേതം പ്രസിഡണ്ട് ജോസ് തോമസ് ആനമല ക്ഷണിക്കുന്നു.

PROF SHEELA STEPHEN

ACTRESS DINI DANIEL_

JOSE ANAMALA(PRESIDENT)

MATT VILANGATTUSSERIL(VICE PRESIDENT)

SHAJI PALLIVEETTIL(SECRETARY)

CHRIS KATTAPURAM(JOINT SECRETARY)

ATTORNEY TEENA THOMAS NEDUVAMPUZHA(TREASURER)

VIPIN CHALUNKAL-KCCNA  GENERAL SECRETARY

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.