ചിക്കാഗോ: വടക്കെ അമേരിക്കയിലെ ഏറ്റവും പ്രബലമായ ക്നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ഷാജി പള്ളിവീട്ടില്‍ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം (ജോയിന്‍റ് സെക്രട്ടറി), അറ്റോര്‍ണി റ്റീന തോമസ് നെടുവാമ്പുഴ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. രണ്ടു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.വാശിയേറിയ ഈ തെരഞ്ഞെടുപ്പിൽ 2288 പേർ വോട്ടു രേഖപ്പെടുത്തി .വിജയിച്ച പ്രസിഡന്റ് സ്ഥാനാർഥി ജോസ് ആനമലയ്ക്ക് 1611 വോട്ടും എതിർ സ്ഥാനാർഥി സാജു കണ്ണമ്പള്ളിക്ക് 677 വോട്ടും ലഭിച്ചു.934 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ജോസ് ആനമല വിജയിച്ചത് .ജോസ് ആനമലയുടെ ടീം ഫോർ ചേഞ്ച് പാനലിൽ മത്സരിച്ച 20 ൽ 19 പേരും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു .
ജോമി ഇടയാടിയില്‍, ജെയ്സണ്‍ ഐക്കരപറമ്പില്‍, ബാബു തൈപ്പറമ്പില്‍, വിപിന്‍ ചാലുങ്കല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, സാജന്‍ പച്ചിലമാക്കില്‍, ആനന്ദ് ആകശാലയില്‍ എന്നിവര്‍ കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായി വിജയിച്ചു.
വിവിധ വാര്‍ഡുകളില്‍ നിന്നും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് സിറിള്‍ അംബേനാട്ട്, സിജോ പുള്ളൂര്‍കുന്നേല്‍, മെറിള്‍ മൂടികല്ലേല്‍, അജയ് വാളത്താറ്റ്, ബിജു പൂത്തുറ , ജോബ്മോന്‍ പുളിക്കമറ്റം, സിറിള്‍ പാറേല്‍, മേഹുല്‍ അബ്രഹാം ഏലൂര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വാശിയേറിയ തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടന്നത്. ഇലക്ട്രോണിക് കൗണ്ടിംഗ് സിസ്റ്റം ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു. മജു ഓട്ടപ്പള്ളി (ചെയര്‍മാന്‍), ബൈജു കുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജോബ് മാക്കീല്‍, ജിമ്മി മുകളേല്‍ എന്നിവരടങ്ങിയ ലെയ്സണ്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ആനമല ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ്.
"ഈ വിജയം വിനയപൂര്‍വ്വം സ്വീകരിക്കുന്നു. ഈ മാറ്റത്തിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു. എല്ലാവ രെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുവാന്‍ പരമാവധി പരിശ്രമിക്കും. ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി മുന്നോട്ടു നീങ്ങും. കെ.സി.എസ്. സംഘടനയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മുന്‍തൂക്കം നല്കുന്ന പ്രവര്‍ത്തനശൈലി പിന്തുടരും. കെ.സി.എസ്. സംഘടനയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ മുന്‍കാല നേതൃത്വങ്ങളെയും ഈയവസരത്തില്‍ നന്ദിപൂര്‍വം അനുസ്മരിക്കുന്നു." നിയുക്ത കെ.സി.എസ് പ്രസിഡണ്ട് ജോസ് ആനമല തികച്ചും അഭിമാനകരമായ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കേരളാ എക്സ്പ്രസ്സിനോട് ഇങ്ങനെ പ്രതികരിച്ചു.
ANAMALA EXECUTIVE BOARD
-----------------------------------------------
(1).jpg)
JOSE ANAMALA(PRESIDENT)
.jpg)
MATT VILANGATTUSSERIL(VICE PRESIDENT)
.jpg)
DR. SHAJI PALLIVEETTIL(SECRETARY)
.jpg)
CHRIS KATTAPURAM(JOINT SECRETARY)
.jpg)
ATTORNEY TEENA THOMAS NEDUVAMPUZHA(TREASURER)
KCCNA NATIONAL COUNCIL
----------------------------------------

ANAND AKASALAYIL

BABU THAIPPARAMBIL

DIBIN VILANGUKALLEL

JAISON AIKKARAPARAMBIL

JOMY EDAYADIYIL

SAJAN PACHILAMMAKKIL

VIPIN CHALUNGAL
LEGISLATIVE BOARD
----------------------------------
.jpg)
CYRIL AMBENATTU(WARD 1)
.jpg)
SIJO PULLORKUNNEL(WARD 2)
.jpg)
MERILL MOODIKALLEL(WARD 3)
.jpg)
AJAI VALATHATTU(WARD 4)
.jpg)
BIJU POOTHARA(WARD 5)
.jpg)
JOBMON PULICKAMATTAM(WARD 6)
.jpg)
CYRIL PAREL (WARD 7)
.jpg)
MEHUL ABRAHAM ELOOR (WARD 8)

