PRAVASI

രാജ്മോഹന്‍ ഉണ്ണിത്താന് ചിക്കാഗോ ഐ.ഒ.സി സ്വീകരണം നല്കുന്നു

Blog Image

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം നല്കും. ഓഗസ്റ്റ് 20-ന് ബുധനാഴ്ച വൈകുന്നേരം 5.30-ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വെച്ച് (834 East Rand road #13 Mount Prospect)ആണ് സ്വീകരണസമ്മേളനം നടത്തപ്പെടുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും  സമകാലീന രാഷ്ട്രീയത്തിലെ വിശകലനങ്ങളും ചരിത്രസത്യങ്ങളും ചിട്ടയായി അവതരിപ്പിക്കുവാന്‍ കഴിവുള്ള നേതാവാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഭാരതം നേരിടുന്ന വെല്ലുവിളികളെപ്പറ്റി സമഗ്രമായി അവതരിപ്പിക്കുവാന്‍ കഴിവുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വാക്കുകള്‍ ശ്രവിക്കാന്‍ ചിക്കാഗോയിലെ എല്ലാ മലയാളികളെയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സാദരം ക്ഷണിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.