ചിക്കാഗോ: ചിക്കാഗോയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ധീരജവാന്മാരെ ആദരിച്ചു. ഇന്ത്യയുടെ വിവിധ സേനകളില്‍ തങ്ങളുടെ ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് രാജ്യസേവനം ചെയ്ത വീരജവാന്മാരോട് നാം എന്നും കൃതജ്ഞതയുള്ളവരായിരിക്കണമെന്ന് ആമുഖപ്രസംഗത്തില്‍ പ്രസിഡണ്ട് ജോര്‍ജ് പണിക്കര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയുടെ വായുസേനയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത ജവാനും ഐ.ഒ.സി. മെംബറുമായ ജോര്‍ജ് മാത്യുവിനെ (ബാബു) പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ദേശസേവനത്തിന്‍റെ കര്‍മ്മഭൂമിയില്‍ വെച്ച് വീരസ്വര്‍ഗ്ഗം പ്രാപിച്ച അനേകം രക്തസാക്ഷികളുടെ ജീവന്‍ തുടിക്കുന്ന സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന ഈ ദിവസത്തില്‍ ഈ ചടങ്ങ് സംഘടിപ്പിച്ചതിന് ജോര്‍ജ് മാത്യു നന്ദിയര്‍പ്പിച്ചു.
തുടര്‍ന്ന് തോമസ് മാത്യു പടന്നമാക്കല്‍, പ്രഫസര്‍ തമ്പി മാത്യു, ഏബ്രഹാം ജോര്‍ജ് (തമ്പി), അച്ചന്‍കുഞ്ഞ് മാത്യു, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്‍റോ കവലയ്ക്കല്‍, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
.jpg)

