ഈ വർഷത്തെ അഖിലലോക പ്രാർത്ഥനാ ദിനം, മാർച്ച് മാസം ഏഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 PM ന് St. തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ -6099 N. Northcott Ave, Chicago 60631 വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഈ മീറ്റിംഗിൽ ശ്രീമതി സ്മിത റോസ് മാത്യു കൊച്ചമ്മ, വിശുദ്ധ മത്തായിയുടെ സുവിശേഷം 11:28-30 വാക്യങ്ങൾ ആസ്പദമാക്കി മുഖ്യപ്രഭാഷണം നൽകും.
വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന അഖില ലോക സംഘടന, മറ്റു രാജ്യങ്ങളിലെ ക്രിസ്തീയ മതം, പ്രാദേശിക സംസ്‌കാരങ്ങൾ എന്നീ വസ്തുതകൾ മനസ്സിലാക്കുവാനും, പഠിപ്പിക്കുവാനും സഹായിക്കുന്നു.
ലോകത്തിലെ 170 രാജ്യങ്ങൾ ക്രിസ്തുമത വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുക്കപ്പെടുകയും, ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീജന വിഭാഗത്തിന് അനുകൂലികൾ ആകുവാൻ ആഹ്വാനം ചെയ്യുന്നതുമാണ് മാർച്ച് മാസത്തിലെ ഈ പ്രാർത്ഥന ദിവസം. ഈ വർഷം, നൈജീരിയയിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീ ജനങ്ങൾക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നു.
പ്രസ്തുത മീറ്റിംഗിൽ വനിതാ ഫോറം മധ്യസ്ഥ പ്രാർത്ഥനകൾ, അനുതാപ പ്രാർത്ഥനകൾ, ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള സ്കിറ്റുകൾ എന്നിവ കൂടാതെ വനിതാ ഗായക സംഘം നേതൃത്വം നൽകുന്നു.
ഈ മീറ്റിങ്ങിലേക്ക് പ്രാർത്ഥന നിരതമായ കുടുംബ സാന്നിധ്യ ക്ഷണം അറിയിക്കട്ടെ. മീറ്റിംഗിൽ സ്തോത്ര കാഴ്ച സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് എക്യൂമെനിക്കൽ കൌൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, പ്രോഗ്രാം ചെയർ റവ. ഫാ. ജോർജ് ഡേവിഡ്, സെക്രട്ടറി ബെഞ്ചമിന് തോമസ് 847-529-4600, പ്രോഗ്രാം കോർഡിനേറ്റർ ഏലിയാമ്മ പുന്നുസ് 224-425-6520


