PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ്

Blog Image

എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിലുള്ള ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റ്  ഈ വർഷവും വളരെ ഭംഗിയോടും, ഉത്തരവാദിത്ത മനോഭാവത്തോടും, കായിക മര്യാദയോടും നടത്തപ്പെട്ടു.  നവംബർ 22 രാവിലെ 9 മണിക്ക് 10 ടീമുകൾ Glen Ellen അക്കർമാൻ സ്പോർട്സ് കോംപ്ലക്സിൽ അണിനിരന്നു. കൗൺസിൽ പ്രസിഡന്റ് തോമസ് മാത്യു അച്ഛന്റെ പ്രാർത്ഥനക്ക് ശേഷം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
ഈ ടൂർണമെന്റിന്റെ ചെയർപേഴ്സണായി റവ ബിജു യോഹന്നാൻ അച്ഛനും,  കൺവീനറായി റോഡ്ണി സൈമണും , നേതൃത്വം നൽകിയ വർണ്ണശബളമായ ഒരു കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു. പല ഇടവകകളിൽ നിന്നുള്ള
യുവജനങ്ങളെ ഉൾക്കൊണ്ട്,  ക്രിസ്തു ദേവന്റെ സ്നേഹം പരസ്പരം മനസ്സിലാക്കുവാൻ ഈ സ്പോർട്സ് മിനിസ്ട്രി സഹായം ആകുന്നു.
 ഈ ടൂർണമെന്റിന്റെ വിജയികളായി പുതുശ്ശേരിയിൽ ഫാമിലി സംഭാവന ചെയ്ത എവർ റോളിംഗ് ട്രോഫി, സെക്രെഡ് ഹാർട്ട് ക്നാനായ കാത്തലിക് ചർച്ച്  (Bensenville) ക്യാപ്റ്റൻ Cherian Chalackal ഏറ്റുവാങ്ങി.
ടൂർണമെന്റ് റണ്ണേഴ്സ് അപ്പ്‌ ചിക്കാഗോ മാർ തോമ ചർച്ച ടീം ക്യാപ്റ്റൻ Ebin Sam ട്രോഫി സ്വീകരിച്ചു. CSI, Syro Malabar ടീമുകൾ  സെമി ഫൈനലിൽ എത്തിയിരുന്നു.
 താഴെപ്പറയുന്ന ടീം മെമ്പേഴ്സ് വ്യക്തിഗത ഫലകങ്ങൾക്ക് അർഹരായി.
MVP Final-Abel,  Sacred Heart church
MVP- Kevin, Chicago Mar Thoma Church
MVP Defense Jalen, Sacred Heart church.
MVP Tournament Defense Jared Brandy, CSI church.

 ഏകദേശം 250 ഓളം കാണികളും കളിക്കാരും ഉൾപ്പെട്ട ഇ ഈ വേദി ഏകദേശം അഞ്ചര മണിയോടെ പര്യാവസാനിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.