PRAVASI

ചിക്കാഗോ എക്യൂമെനിക്കൽ കൌൺസിൽ 2026 പ്രവർത്തന ഉദ്ഘാടന സമാരംഭം

Blog Image

ഏപ്രിൽ 14 ന് ലംബാർഡ് മാർ തോമ്മാ പാരിഷ് ഹാൾളിൽ നടന്ന കൗൺസിൽ മീറ്റിങ്ങിൽ, USA സിറോ മലബാർ രൂപത ബിഷപ്പും, ഈ കൗൺസിന്റെ രക്ഷാധികാരിയുമായ, മാർ ജോയ് ആലപ്പാട്ട്  നിലവിളക്കിന്റെ പ്രഭയാൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത മീറ്റിംഗിൽ കൌൺസിൽ പ്രസിഡന്റ്‌ റവ. ബിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. കടന്നുവന്ന എല്ലാ കൌൺസിൽ ഭാരവാഹികൾക്ക് ഇടവ വികാരി റവ. ജയ്സൺ തോമസ് സ്വാഗതം അറിയിച്ചു. ഉയർപ്പിന്റെ സമൃദ്ധിയിൽ  നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്, ആത്മീയ ജീവന്റെ സമൃദ്ധിയിലേക്ക്  കടന്നുവരുവാൻ ക്രിസ്തു ദേവന്റെ കൃപ നമ്മിൽ എല്ലാവരുടെയും lകൂടെ ഉണ്ടായിരിക്കട്ടെ എന്ന്‌ ആലപ്പാട് പിതാവ് ആശംശിച്ചു.

വർണ്ണ ശബളമായ 2026 കാര്യ പരിപാടികൾക്ക് സെക്രട്ടറി ബെഞ്ചമിൻ തോമസ് റിപ്പോർട്ടിൽ അവതരിപ്പിച്ചു. താഴെ പറയും വിധം പ്രോഗ്രാമുകൾക്കു കൌൺസിൽ അംഗികാരം നൽകി. 

1. വേൾഡ് പ്രയർ ഡേ 
2. വിമൻസ് ഫെലോഷിപ്എക്സർഷൻ 
3. ഫാമിലി നൈറ്റ് ഡിന്നർ ആൻഡ് എന്റർടൈൻമെന്റ് ഈവനിംഗ് 
4. ബൈബിൾ ക്വിസ് കോമ്പറ്റീഷൻ
5. വോളിബോൾ ടൂർണമെന്റ്
6. ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് 
7. ക്രിക്കറ്റ് ടൂർണമെന്റ് 
8. സൺഡേ സ്കൂൾ ഫെസ്റ്റിവൽ 
9. ബൈബിൾ കൺവെൻഷൻ
10. യൂത്ത് റിട്രീറ്റ്
11. ക്രിസ്മസ് പ്രോഗ്രാം

ജോയിന്റ് സെക്രട്ടറി ജാസ്മിൻ ഇമ്മാനുവേൽ കടന്നുവന്ന ഏവർക്കും നന്ദി അറിയിച്ചു. കോർ എപ്പിസ്കോപ്പ മാത്യു കരുത്തലക്കലിന്റെ ആശിർവാദത്തിനു ശേഷം ഡിന്നറോട് കൌൺസിൽ മീറ്റിംഗ് സമാപിച്ചു.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.