ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ )ചിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സി.എം.എൽ ലീഡേഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു
ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജോയിന്റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സംസാരിച്ചു.


