കൈപ്പുഴ:കൈപ്പുഴ ചാമക്കാലായിൽ പരേതനായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി.എൽ. ലൂക്കോസിന്റെ (ലൂക്കാക്കുട്ടി സാർ) ഭാര്യ ചാച്ചിയമ്മ ലൂക്കോസ് (89) അന്തരിച്ചു. പരേത മാഞ്ഞൂർ തുണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ:- ജോസ് ലൂക്കോസ് ചാമക്കാലായിൽ (ഹ്യൂസ്റ്റൺ), എൽസി മാത്യു ചേന്നങ്ങാട്ട് (കാനഡ), മേഴ്സി ജെയിംസ് ചെറുപുഷ്പാലയം (മാറിക), ജോർജ് ലൂക്കോസ് ചാമക്കാലായിൽ (കൈപ്പുഴ), ത്രേസ്യാമ്മ കുഞ്ഞഗസ്തി ആലപ്പാട്ട് (ചിക്കാഗോ), രാജു ലൂക്കോസ് ചാമക്കാലായിൽ (അയർലന്റ്)
മരുമക്കൾ:- മേരിക്കുട്ടി ജോസ് കരിശ്ശേരിക്കൽ, മാത്യു ചേന്നങ്ങാട്ട്, ജെയിംസ് തോമസ് ചെറുപുഷ്പാലയം, ലിറ്റി ജോർജ് തട്ടാമറ്റം, കുഞ്ഞഗസ്തി ആലപ്പാട്ട്, ഷാജിമോൾ തടത്തിൽ.
സംസ്കാരം മെയ് 31ന് ഞായറാഴ്ച 3 മണിക്ക് കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ ഫെറോനാപ്പള്ളിയിൽ നടത്തപ്പെടും.

CHACHIYAMMA LUKOSE CHAMAKALAYIL


