PRAVASI

500ൽ 500ഉം നേടി ഡാനിയേൽ! സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ​യിലെ മിന്നും വിജയം

Blog Image

അഞ്ഞൂറിൽ അഞ്ഞൂറ് മാർക്കും നേടിയാണ് സിബിസിഇ പത്താം ക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂളിലെ ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ്റെ മിന്നും നേട്ടം. നല്ല മാർക്ക് നേടണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളുവെന്നും ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചില്ലെന്നും ഡാനിയേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 95ശതമാനത്തിന് മുകളിൽ പ്രതീക്ഷിച്ചിരുന്നു. നല്ല മാർക്ക് വേണമെന്ന് ഉണ്ടായിരുന്നു. ഇത്രയും മാർക്ക് കിട്ടിയതിൽ വളരെ സന്തോഷമെന്നും ഡാനിയേൽ.എല്ലാ ദിവസവും പഠിച്ചു, ഒരു ദിവസം പോലും പഠിക്കാതെ വിട്ടിട്ടില്ല. എന്തെങ്കിലുമൊക്കെ പഠിച്ചുപോയി. അതുകൊണ്ട് തന്നെ മോഡൽ എക്സാമിലും ബോർഡ് എക്സാമിലും പാഠഭാ​ഗങ്ങളെല്ലാം നന്നായി പഠിച്ചു. പിന്നെ റിവൈസ് ചെയ്താൽ മാത്രം മതിയായിരുന്നു. എല്ലാ വിഷയങ്ങളോടും ഇഷ്ടമായിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ഒരു വിഷയത്തോട് ഇഷ്ടമോ മറ്റൊന്നിനോട് ഇഷ്ടക്കേടോ ഉണ്ടായിരുന്നില്ല. എല്ലാം ഒരുപോലെ തന്നെ പഠിച്ചു. റിസൾട്ട് വന്നപ്പോൾ എല്ലാവരും വിളിച്ച് അഭിനന്ദിച്ചു. മകന് നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാലും നൂറ് ശതമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡാനിയേലിന്റെ അമ്മ പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.