PRAVASI

കാരിത്താസ് കോളേജ് ഓഫ് നേഴ്സിങ് അലൂമിനി അസോസിയേഷൻ വാർഷിക പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Blog Image

കാരിത്താസ് കോളേജ് ഓഫ് നേഴ്സിങ് അലൂമിനി അസോസിയേഷൻ സെപ്റ്റംബർ 9ന് വാർഷിക പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ്‌ മിസ്സ്‌ റ്റിങ്കിൾ മാത്യു ഉദ്ഘാടനം ചെയ്യുകയും കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സി.ഇ.ഒ 

റവ. ഡോ. ബിനു കുന്നത്ത് ആശംസ പറയുകയും ചെയ്തു. പ്രസ്തുത സംഗമത്തിൽ ഫസ്റ്റ് ബാച്ച് PBBSc നഴ്സിംഗ് വിദ്യാർത്ഥികളെയും ഫസ്റ്റ് ബാച്ച് MSc നഴ്സിംഗ് വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളായ സിസ്റ്റർ ഷിജി ജോസ് (CNO, കാരിത്താസ് ഹോസ്പിറ്റൽ), കേരള സർക്കാരിന്റെ ലിനി പുതുശ്ശേരി അവാർഡ് 2024  കരസ്ഥമാക്കിയ ഡോക്ടർ സുമ ജോസ് ( അസിസ്റ്റന്റ് പ്രൊഫസർ ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ് കോട്ടയം ) നെയും ആദരിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.