PRAVASI

ക്യാപ്റ്റൻ:വിബിൻ വിൻസന്റ് സൺഷൈൻ റീജിയണിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക്

Blog Image

സൗത്ത് ഫ്ളോറിഡ : 2026-2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ:വിബിൻ വിൻസന്റ് മത്സരിക്കുന്നു. കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ അദ്ദേഹം, വർഷങ്ങളായി FOMAAയുടെയും കേരളസമാജത്തിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ഒരു സാമൂഹിക പ്രവർത്തകനും സംഘാടകനുമാണ് . FOMAA പരിപാടികൾക്ക് തന്റെ ഫ്ലൈറ്റ് സ്കൂളിൽ ആതിഥേയത്വം വഹിക്കുകയും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

വ്യോമയാന രംഗത്തെ പ്രൊഫഷണലായ ക്യാപ്റ്റൻ:വിബിൻ, സമൂഹസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ അംഗീകാരം നേടിയിട്ടുണ്ട്. 2019-ൽ ബഹാമാസിനെ തകർത്ത ചുഴലിക്കാറ്റിന് പിന്നാലെ വിവിധ സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി 14-ലധികം വിമാനങ്ങൾ ബഹാമാസിലേക്ക് അയക്കുകവഴി ആ മഹത്തായ ദുരിതാശ്വാസ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നൽകി.

2021-ലെ കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിനായുള്ള സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദുരിതാശ്വാസ നിധിയിലേക്ക് പിന്തുണ സമാഹരിക്കുന്നതിനുമായി സ്വന്തം വിമാനത്തിൽ അമേരിക്കയിലെ 48 സംസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടികളിൽ പങ്കെടുത്ത് ബോധവൽക്കരണവും ഫണ്ട് ശേഖരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി നിരവധി സംഘടനകളും വ്യക്തികളും ഈ സംരംഭത്തിന് ഗണ്യമായ പിന്തുണ നൽകി.

യുവജനങ്ങൾക്കിടയിൽ പ്രത്യേക സ്വാധീനമുള്ള ക്യാപ്റ്റൻ വിബിൻ, നേതൃത്വപാടവം, സംഘാടക മികവ്, സൗഹൃദപരമായ സമീപനം, സാമൂഹിക പ്രതിബദ്ധത എന്നിവകൊണ്ട് സുപരിചിതനാണ്. സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം പുതുതലമുറയുടെ നാവായി മാറുമെന്ന് സംശയലേശമെന്യേ ഉറപ്പിക്കാം.

കേരളസമാജം പ്രസിഡന്റ് ശ്രീ. നോയൽ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ, സെക്രട്ടറി ശ്രീ: സഞ്ജയ് നടുപ്പറമ്പിൽ വിഷയാവതരണം നടത്തുകയും ക്യാപ്റ്റൻ:വിബിൻ വിൻസന്റിന്റെ സ്ഥാനാർത്ഥിത്വം കമ്മിറ്റി അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിക്കുകയും, പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നോർത്ത് അമേരിക്കയിലെ തന്നെ പ്രമുഖവും പാരമ്പര്യമുള്ളതുമായ കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ ഫോമായിൽ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിന് അദ്ദേഹം കമ്മിറ്റിയോടും സമൂഹത്തോടും നന്ദി രേഖപ്പെടുത്തി.

2026–2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്ന ക്യാപ്റ്റൻ വിബിൻ വിൻസന്റിന് നിങ്ങളുടെ വിലയേറിയ പിന്തുണ അഭ്യർഥിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.