PRAVASI

ക്യാപ്‌സ് ത്രിസഹസ്ര നേട്ടം കൈവരിച്ചു

Blog Image

കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് 3000 അംഗങ്ങളെ സംഘടനയിൽ ചേർത്ത് ത്രിസഹസ്ര നേട്ടം കൈവരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംഘടന ത്രിസഹസ്ര നേട്ടം കൈവരിക്കുന്നത്.

സെന്റ് ആൽബർട്സ് കോളേജിൽ നടന്ന ക്യാപ്‌സിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗത്തിൽ ത്രിസഹസ്ര നേട്ട പ്രഖ്യാപനം നടത്തി. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റ് ആൽബർട്സ് കോളേജ് ചെയർമാൻ ഫാ. ഡോ. ആന്റണി തോപ്പിൽ ത്രിസഹസ്ര നേട്ടം കൈവരിച്ചതിനുള്ള ആദരവ് ജില്ല ചാപ്റ്ററുകൾക്ക് നൽകി. ചൈൽഡ് ലൈൻ ഇന്ത്യ ഫൌണ്ടേഷൻ മുൻ ദേശീയ ഡയറക്ടർ ഡോ. ജോൺ മേനാച്ചേരി വിഷയാവതരണം നടത്തി. സാമൂഹ്യ പ്രശ്‌നങ്ങളെ അതിജീവിക്കാൻ സോഷ്യൽ വർക്കേഴ്സിന്റെ കരങ്ങൾ അനിവാര്യമാണെന്ന് പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം പറഞ്ഞു. സോഷ്യൽ വർക്കേഴ്സിന്റെ ദേശീയ കൗൺസിൽ രൂപീകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.ജനറൽ സെക്രട്ടറി പ്രൊഫ. സേവ്യർകുട്ടി ഫ്രാൻസിസ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുൻ പ്രസിഡന്റ്‌ ലിഡാ ജേക്കബ് ഐ എ എസ്, വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. എം പി ആന്റണി, അസോസിയേറ്റ് സെക്രട്ടറി ഡോ. അനീഷ് കെ ആർ, ത്രിസഹസ്രം കാമ്പയിൻ കോർഡിനേറ്റർ ദിലീപ് കുമാർ എം ബി, ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ്, സെന്റ് ആൽബർട്സ് കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗം മേധാവി ദിനു സൈമൺ, ക്യാപ്സ് ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. ഷാലി എം ഒ എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്യാപ്സ് നടത്തിയ സംസ്ഥാനതല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചടങ്ങിൽ പ്രൊഫ. കീത് തോമസ് അഡ്വ. റെനി ജേക്കബ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു 2026 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. 14 ജില്ല ചാപ്റ്ററുകളിൽ നിന്നും 300 ൽ പരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും (INPSWA) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സിന്റെയും അഫിലിയേഷൻ ഉള്ള കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൽ (KAPS) അംഗത്വം നേടുവാൻ ആഗ്രഹിക്കുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്
www.kaps.org.in വെബ്സൈറ്റ് മുഖാന്തിരം ഓൺലൈനിലോ
+91 9778513265 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഡോ. ചെറിയാൻ പി കുര്യൻ
പ്രസിഡന്റ്‌
ഫോൺ : 9446860733

ഡോ. എം പി ആന്റണി
വർക്കിംഗ്‌ പ്രസിഡന്റ്‌
ഫോൺ : 9446002500

പ്രൊഫ. സേവ്യർകുട്ടി ഫ്രാൻസിസ്
ജനറൽ സെക്രട്ടറി
ഫോൺ : 9447190154

റിപ്പോർട്ട്‌ : ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
മീഡിയ & പബ്ലിക് റിലേഷൻ കോർഡിനേറ്റർ
ഫോൺ : 9447858200 ‎<This message was edited>

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് 3000 അംഗങ്ങളുടെ ത്രിസഹസ്ര നേട്ടം കൈവരിച്ചതിന് ജില്ല ചാപ്റ്ററുകളെ ആദരിച്ചപ്പോൾ.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.