കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF (ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗം മാർച്ച് 13 വെള്ളിയാഴ്ച ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു.
ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ IBRF ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാംബാദേവൻ കെ ജി അദ്ധ്യഷനായി. IBRF ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ ശ്രീ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. കനേഡിയൻ നെഹ്രു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ വൻ വിജയമാക്കാൻ എല്ലാ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു.
വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന IBRF ഈ മേഖലയ്ക്ക് ഒരു പുത്തൻ പ്രതീക്ഷ ആണെന്നും എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും പള്ളിയോട സമതി പ്രസിഡെന്റ് കൂടിയായ ശ്രീ സംബദേവൻ കെ ജി പറഞ്ഞു. ബി കൃഷ്ണകുമാർ, പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
കാനഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഇൻറർനാഷനൽ കൺ വെൻഷൻ മെഗാ sponsors ആയ കമൽ ജോഹൽ, realtor ജെഫിൻ വലയിൽ, മോർട്ഗേജ് സ്പെഷ്യലിസ്റ് തോമസ് വാഴയിൽ, realtor അരുൺ ശിവരാമൻ, realtor ബിനു ജോഷ്വാ, എന്നിവര്ക്ക് സമാജത്തിനുവേണ്ടി ജനറൽ സെക്രട്ടറി യോഗേഷ് ഗോപകുമാർ , മീഡിയ ചെയർ തോമസ് കോന്നി, കൺവെൻഷൻ coordinator ലെജു രാമചന്ദ്രൻ , സോഷ്യൽ മീഡിയ ചെയർ ഷിബു കൂടൽ എന്നിവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.







