PRAVASI

ഒരു Will ഉണ്ടെങ്കില്‍ Probate ഒഴിവാക്കാമോ?

Blog Image

അമേരിക്കയില്‍ താമസിക്കുന്ന പലര്‍ക്കും ഒരു പൊതുവായ ധാരണയുണ്ട്. 'ഒരു Will ഉണ്ടെങ്കില്‍ എല്ലാം സേഫ്, Probate ഒന്നും വരില്ല.'
പക്ഷേ, യാഥാര്‍ത്ഥ്യം അതല്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ - ഒരു Will മാത്രം ഉണ്ടെങ്കില്‍ Probate ഒഴിവാക്കാന്‍ കഴിയില്ല.
Last Will എന്താണ് ചെയ്യുന്നത്? 
Last Will എന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു രേഖയാണ്. അതിലൂടെ നിങ്ങള്‍ക്ക് പറയാം: 
* നിങ്ങളുടെ സ്വത്തുക്കള്‍ ആര്‍ക്കു നല്കണം.
* നിങ്ങളുടെ കുട്ടികളെ ആരാണ് നോക്കേണ്ടത്
* നിങ്ങളുടെ കാര്യങ്ങള്‍ ആരാണ് കൈകാര്യം ചെയ്യുന്നത്.
Will ഉണ്ടായാലും എന്തു സംഭവിക്കും? 
ഒരു വ്യക്തി മരിച്ചാല്‍ Will ഉണ്ടെങ്കിലും
* അത് പ്രൊബേറ്റ് കോടതിയിലേക്ക് പോകണം.
* കോടതി അത് പരിശോധിക്കും
* കാര്യങ്ങള്‍ തീരാന്‍ സമയം എടുക്കും (6 മാസം മുതല്‍ രണ്ട് വര്‍ഷം വരെ)
* ചെലവും ഉണ്ടാകും
* നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പബ്ലിക് ആയി മാറും.
അതിനാല്‍ Will ഉണ്ടെങ്കിലും കുടുംബകോടതി നടപടികളിലൂടെ (Probate) പോകേണ്ടിവരും.
പിന്നെ Probate ഒഴിവാക്കാന്‍ എന്ത് ചെയ്യാം? 
ഇവിടെയാണ് ശരിയായ പ്ലാനിംഗ് പ്രധാനമാകുന്നത്.Probate ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗം Revocable Living Trust തയ്യാറാക്കുക.
Living Trust ഉണ്ടെങ്കില്‍ എന്ത് മാറ്റം? 
Living Trust ഉണ്ടെങ്കില്‍
* കോടതിയില്‍ പോകേണ്ടതില്ല
* സ്വത്തുക്കള്‍ നേരിട്ട് കുടുംബത്തിനു ലഭിക്കും
* സ്വകാര്യത സംരക്ഷിക്കാം
* സമയവും ചെലവും കുറയും
നിങ്ങളുടെ കുടുംബത്തിന് ബുദ്ധിമുണ്ട് ഉണ്ടാകാതിരിക്കാനാണ് എസ്റ്റേറ്റ് പ്ലാനിംഗ്. ശരിയായ തീരുമാനം എടുത്താല്‍, ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
For more information-Joms Mathew, Certified Estate Planner.
Office: (734) 487 7814, Cell-248 467 7937

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.